കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളില്‍ സി.എം. കിഡ്സ് സ്കോളര്‍ഷിപ് പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.രക്ഷിതാക്കളും പങ്കെടുത്തു. കോട്ടോപ്പാടം പഞ്ചായത്ത് അംഗം എന്‍.സ്മിജിത ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സി.പി ഷിഹാബുദ്ധീന് അധ്യ ക്ഷനായി. കരീം പടിക്കല്‍ പരിശീലന ക്ലാസെടുത്തു.പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സന്‍,ആര്‍ഷ ടീച്ചര്‍, എസ്.ആര്.ജി. കണ്‍വീനര്‍ ബിന്ദു പി.വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
