മണ്ണാര്‍ക്കാട്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ജില്ലാ സര്‍ഗോ ത്സവം മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളില്‍ നടന്നു. എ.എം.എ.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലാമത്സരങ്ങളില്‍ നൂറോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു. പാലക്കാട് ഏരിയ ഒന്നാം സ്ഥാനവും പട്ടാമ്പി ഏരിയ രണ്ടാം സ്ഥാനവും മണ്ണാര്‍ക്കാട് ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം സംസ്ഥാന എക്സിക്യു ട്ടിവ് അംഗം ഡോ.എം.എ അസ്മാബി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.രജ്ന അധ്യക്ഷയായി. സ്വാഗത സംഘം ചെയര്‍പേഴ്സണ്‍ ഡോ.നിത, ഏരിയ സെക്രട്ടറി ഡോ.ഫൗഷ, ഡോ.സതീഷ്കുമാര്‍, ഡോ.പി.എം ദിനേശന്, ഡോ.പി ജയറാം, ഡോ.ഇ ബാസിം എന്നിവര്‍ സംസാരിച്ചു.
