മണ്ണാര്‍ക്കാട്: നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന മണ്ണാര് ക്കാട് മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മാതൃകാപരീക്ഷ ശ്രദ്ധേയമായി. എന്‍.ഷംസുദ്ദീന് എം.എല്‍.എ. മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് പരീക്ഷ സംഘടിപ്പിച്ചത്.മണ്ണാര്‍ക്കാട് എം. ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരീക്ഷയില്‍ നാനൂറില്പരം വിദ്യാര് ഥികള് പങ്കെടുത്തു.21ന് നടക്കുന്ന പരീക്ഷയെ ശുഭാപ്തിവിശ്വാസത്തോടെ അഭിമുഖീ കരിക്കുന്നതിനും മുന്‍വര്‍ഷങ്ങളില്‍ മണ്ഡലത്തിലെ കുട്ടികള്‍ കൈവരിച്ച വിജയം ആവര്‍ത്തിക്കുന്നതിനും സഹായിക്കുന്നതിനായാണ് മാതൃകാപരീക്ഷയൊരുക്കിയത്. എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ഫ്ലെയിം കോര്‍ ഗ്രൂപ്പ് കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി.എം.ഇ.എസ്.എച്ച്.എസ് പ്രധാനാധ്യാപിക കെ. അയിഷാബി,എം.മുഹമ്മദലി മിഷ്കാത്തി, പി.സി.മുഹമ്മദ് ഹബീബ്,മുനീര്‍ താളി യില്‍,എന്‍സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ബിനീഷ് തേങ്കുറുശ്ശി തുടങ്ങിയവര്‍ സംസാരിച്ചു.
