എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്.പി.സി. യൂണിറ്റിന് കീഴില്‍ ‘ഫ്രണ്ട്സ് അറ്റ് ഹോം’ പദ്ധതി ആരംഭിച്ചു.പദ്ധതിക്ക് കീഴില്‍ 10 ഭിന്നശേഷി വിദ്യാര്‍ഥികളെ ഏറ്റെടുത്തു.ആഘോഷവേളകളില്‍ സമ്മാന ങ്ങളുമായി ഭവന സന്ദര്‍ശനം,പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹാ യം,വീടുകളില്‍ എത്തി പഠന പിന്തുണ നല്കല് തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കിയത്.ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം നിജാസ് ഒതുക്കുംപുറത്ത് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം റഫീഖ പാറോക്കോട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി സൈനബ, എസ്.പി. സി. പാലക്കാട് ജില്ലാ അസിസ്റ്റന്‍സ് നോഡല്‍ ഓഫിസര്‍ നന്ദകുമാര്‍, പ്രധാനാധ്യാപകന് കെ.എ അബ്ദു മനാഫ്, കമ്മ്യൂണിറ്റി പൊലിസ് ഓഫിസര്‍മാരായ ടി.യു അഹമ്മദ് സാബു, റീന, അധ്യാപകരായ സി.സിദ്ദീഖ്. പി.ദിവ്യ, എസ്.പി.സി. കേഡറ്റുകളായ അലീഷ, നിവേദ് എന്നിവര്‍ സംസാരിച്ചു.
