കോട്ടോപ്പാടം: പ്രധാനമന്ത്രി രാഷ്ട്രീയബാല്‍ പുരസ്കാരം നേടിയ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് സിദാന് മാതൃവിദ്യാല യത്തിന്റേയും പൗരസമിതിയുടേയും സ്നേഹാദരം.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദനയോഗം എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി മുഖ്യാതിഥിയായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു.എം ശങ്കര്‍ അധ്യക്ഷയായി. പുതിയ ജനപ്രതിനിധികളേയും ആദരി ച്ചു. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അസീസ് ഭീമനാട്, രഞ്ജിത്ത് പോറ്റൂര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസി ഡന്റ് കെ.പി ഉമ്മര്‍, വാര്‍ഡ് മെമ്പര്‍ കെ.ടി സുല്‍ഫത്ത്, സ്കൂള്‍ മാനേജ്മെന്റ് ട്രസ്റ്റ് ചെയര്മാന് കല്ലടി അബൂബക്കര്‍, മാനേജര്‍ കല്ലടി അബ്ദുള്‍ റഷീദ്, പ്രിന്‍സിപ്പല്‍ എം.പി സാദിക്ക്, പ്രധാന അധ്യാപകന് കെ.എസ് മനോജ്, പി.ടി.എ. പ്രസിഡന്റ് കെ.ടി അബ്ദു ള്ള, പ്രോഗ്രാം കണ്‍വീനര്‍ സി.പി വിജയന്, പി.ഗിരീഷ്, കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡന്റ് മുസ്തഫ കമാല്‍, കെ.എസ്.ഇ.ബി. മണ്ണാര്‍ക്കാട് ഡിവിഷന് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എസ്.മൂര്‍ത്തി, നൗഫല്‍ താളിയില്‍, സാജിദ് ബാവ തുടങ്ങിയവര്‍ സംസാരിച്ചു.
