മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ടെ കാല്‍പ്പന്തുകളി പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് അഖിലേന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്റിന് ആശുപത്രിപ്പടി മുബാസ് മൈതാനത്ത് ആവേശത്തുടക്കം.പതിമൂന്നാമത് മുല്ലാസ് വെഡിംഗ് സെന്റര്‍ വിന്നേഴ്സ് ട്രോഫി ക്കായുള്ള പോരാട്ടം എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് അംഗീകാരമുള്ള മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോ സിയേഷന്റെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ കേരളത്തിലെ പ്രമുഖരായ 18 ടീമു കള്‍ മാറ്റുരയ്ക്കും.നാലായിരത്തില്‍പ്പരം കാണികളെ ഉള്‍ക്കൊള്ളാന്‍കഴിയുന്ന ഇരുമ്പ് ഗ്യാലറിയും എല്‍.ഇ.ഡി. വെളിച്ചസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രീന്പ്രോട്ടോ ക്കോളും വിവിധ സര്‍ക്കാര്‍ അനുമതികളും പാലിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്.രണ്ട് കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിലൂടെ ലഭിക്കുന്ന വരുമാനം വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കു മെന്ന് സംഘാടകര്‍ അറിയിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് സിനിമാതാരം വിനോദ് കോവൂര്‍, ഗായകരായ ജൂനിയര്‍ കണ്ണൂര്‍ ഷെരീഫ്, ഫൈസല്‍ നാദാപുരം എന്നിവരുടെ നേതൃത്വത്തില്‍ കലാസന്ധ്യയുമുണ്ടായി. സംസ്ഥാന അധ്യാപക ജേതാവ് പി.ഗിരീഷ് മാസ്റ്റര്‍, ധീരതയ്ക്കുള്ള പ്രധാനമന്ത്രി രാഷ്ട്രീയബാല്‍ പുരസ്കാരം നേടിയ മുഹമ്മദ് സിദാന് എന്നിവരെ ആദരിച്ചു.
മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ടീച്ചര്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് നീതു ശങ്കര്‍, കെ.ടി.ഡി.സി. ചെയര്മാന് പി.കെ ശശി, എസ്.എഫ്.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയല്‍ മുസ്തഫ, ഭാരവാഹികളായ ഹബീബ് മാസ്റ്റര്‍, സലാഹുദ്ദീന് മമ്പാട്, യുസുഫ് എമാടന്, എസ്.എഫ്.എ. ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു, എം.എഫ്.എ. ഭാരവാഹികളായ സലിം മറ്റത്തൂര്‍, ഇബ്രാഹിം, കെ.പി അക്ബര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഉദ്ഘാടന മത്സരത്തില്‍ ഫ്ളൈവേള്‍ഡ് സ്കൈ ബ്ലൂ എടപ്പാളും, ഫിറ്റ് വെല്‍ കോഴിക്കോടും തമ്മില്‍ ഏറ്റുമുട്ടി.
