മണ്ണാര്‍ക്കാട്:പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നൂറാംവാര് ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള പൂര്‍വവിദ്യാര്‍ഥി സംഗമം 10ന് സ്കൂളില്‍ നടക്കും.’കോലൈസും തേന്മിഠായീം’ എന്നപേരിലാണ് സംഗമം ഒരുക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് മലയാളം മിഷന് മുന്‍ രജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും. കാരാകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് മുഖ്യാതിഥിയാകും. മറ്റുജനപ്രതിനിധികള്‍,വിരമിച്ച അധ്യാപകര്‍,പൂര്‍വ വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ ഉള്‍പ്പടെ നിരവധിപേര്‍ പങ്കെടുക്കും.വൈകിട്ട് അഞ്ചുവരെയാണ് പരിപാടികള്‍. ഉച്ചഭക്ഷണവുമുണ്ട്. വ്യത്യസ്ത മേഖലകളില്‍ പ്രഗത്ഭരായ പൂര്വവിദ്യാര്ഥികളെ അനുമോദിക്കല്‍, പൂര്‍വവിദ്യാര്‍ഥികളുടെ മെഗാ തിരുവാതിര, ദഫ്മുട്ട്, കോല്‍ക്കളി, പരിചമുട്ടുകളി തുടങ്ങിയവയുമുണ്ടാകും.
ശതം @ശബരി എന്ന പേരിലാണ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്ഷികാഘോഷപ രിപാടികള്‍ നടക്കുന്നത്.വൈവിധ്യങ്ങളായ പദ്ധതികളും സ്കൂളില്‍ നടപ്പിലാക്കിവരു ന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ നൂറാം വാര്‍ഷികാഘോ ഷ സമിതി ചെയര്മാന് കെ.ഇ കൃഷ്ണദാസ്, പ്രിന്‍സിപ്പല്‍ എ.ബിജു, പ്രധാന അധ്യാപകന് കെ.രാമകൃഷ്ണന്, ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് മുരളീധരന് വീട്ടിക്കാട്, സ്കൂള്‍ സംരക്ഷണ സമിതി ചെയര്മാന് കെ.പി രാജേന്ദ്രന്, പൂര്‍വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി പി.പി മുസ്തഫ, ഭാരവാഹികളായ ബിന്ദു, നൂറുല്‍ ഹസ്സന് തുടങ്ങിയവര്‍ പങ്കെടുത്തു.
