കല്ലടിക്കോട്:കരിമ്പ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ധനകാര്യസ്ഥിരം സമിതി അംഗമായ സി.പി.എം. അംഗം രാജിവെച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ലഭിച്ചസ്ഥാനം വേണ്ടെന്ന തീരുമാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിവെച്ചത്.സി.പി.എമ്മിലെ പി.കെ ജയശ്രീയെയാണ് കോണ്‍ഗ്രസ് പിന്തുണ നല്കി വിജയിച്ചത്. ഇന്നലെ നടന്ന ധനകാര്യ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവം.
ആകെയുള്ള 18 അംഗങ്ങളില്‍ യു.ഡി.എഫ്. 9, എല്‍.ഡി.എഫ്. 7, ബി.ജെ.പി. 2 എന്നിങ്ങനെയാണ് കക്ഷിനില.ക്ഷേമകാര്യ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതികളിലേക്കാണ് പി.കെ ജയശ്രീ നാമനിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഈ സമിതികളിലേക്ക് യു.ഡി.എഫ് രണ്ട് ബി.ജെ.പി. അംഗങ്ങള്‍ക്ക് പിന്തുണ നല്‍കിയതോടെ അവര്‍ ക്ഷേമകാര്യ -ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതികളില്‍ അംഗമായി.തുടര്‍ന്ന് ക്ഷേമകാര്യ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതികളിലേക്ക് നാമനിര്‍ദേശം നല്കിയ ജയശ്രീയയെ പരിഗണിക്കാതെ ധനകാര്യ സ്ഥിരം സമിതിയില്‍ അംഗമാക്കാന്‍ ഭരണപക്ഷമായ യു.ഡി.എഫ്. നിര്‍ദേശിച്ചു. ഇതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിലെ ഏഴ് അംഗങ്ങള്‍ ഇന്നലെ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുകയായിരുന്നു. രണ്ട് സീറ്റുള്ള ബി.ജെ.പി. വോട്ടുചെയ്തില്ല. ഇതോടെ ഭരണപക്ഷം നിര്‍ദേശിച്ച യു.ഡി.എഫിന്റെ ആകെയുള്ള ഒന്‍പത് വോട്ടും ലഭിച്ച പി.കെ ജയശ്രീ ധനകാര്യ സ്ഥിരം സമിതി അംഗമായി.
ആരോഗ്യവിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സ്ഥാനം എല്‍.ഡി.എഫ്. ആവശ്യപ്പെട്ടിരുന്നതായി യു.ഡി.എഫ്. പറഞ്ഞു. പഞ്ചായത്തിലെ മുഴുവന്‍ സ്ഥിരം സമിതികളുടെ ചെയര്‍പേഴ്സണ്‍ സ്ഥാനം യു.ഡി.എഫിന് ലഭിക്കുന്നതിനായുള്ള ക്രമീകരണമാണ് നടത്തിയതെന്നും യു.ഡി.എഫ്. അറിയിച്ചു. സമിതികളുടെ മികച്ചപ്രവര്‍ത്തനമാണ് ലക്ഷ്യം. എല്ലാവരും ഏതെങ്കിലും സമിതിയില്‍ അംഗമായി രിക്കെ ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് യു.ഡി.എഫ്. പറഞ്ഞു
