പാലക്കാട്:അട്ടപ്പാടി മേഖലയില്‍ നവജാത ശിശുക്കള്‍ പോഷകാഹാരകുറവോ ചികി ത്സ കിട്ടാതെയോ മരിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അസിസ്റ്റന്റ് കലക്ടര്‍ ഏകോപിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്.മാസത്തില്‍ ഒരു തവണയെങ്കിലും പാലക്കാട് ജില്ലാ കളക്ടര്‍ അട്ടപ്പാടിയില്‍ റിവ്യു യോഗം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പോരായ്മകള്‍ പരിഹരിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. പൊതുപ്രവര്ത്തകമായ റെയ്മന്റ് ആന്റണി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.ഒരു രോഗി പോലും ചികിത്സ കിട്ടാതെ മരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കര്‍ശന നിര്‍ദ്ദേശം നല്കി.
അവശ്യമരുന്നുകള്‍ എല്ലാ ആശുപത്രികളിലുമുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കണം.ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഒഴിവുകള്‍ യഥാസ മയം നികത്തണം.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എല്ലാ മാസവും കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയും അട്ടപ്പാടിയിലെ മറ്റ് ആരോഗ്യകേന്ദ്രങ്ങളും സന്ദര്‍ശിക്ക ണമെന്നും ഉത്തരവില്‍ പറഞ്ഞു.അട്ടപ്പാടിയില്‍ വിവിധ വകുപ്പുകളുടെ ഏകോപനമി ല്ലായ്മ കാരണം ആദിവാസികള്‍ ദുരിതം അനുഭവിക്കുകയാണെന്ന് ആരോപിച്ച് സമര് പ്പിച്ച പരാതിയിലാണ് ഉത്തരവ്.ആരോപണങ്ങള്‍ പാലക്കാട് ജില്ലാ കലക്ടര്‍ നിഷേധി ച്ചു.കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നവജാതശിശുക്കള്‍ക്കും അമ്മമാര്‍ ക്കും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2022-23 ല്‍ 15 നവജാതശിശുക്കള്‍ മരിച്ചപ്പോള്‍ 2025-26 ല്‍ അത് 4 ആയി കുറയ്ക്കാന്‍ സാധിച്ചു. ആദിവാസി വിഭാഗത്തിലുള്ളവരുടെ മരണനിരക്ക് വര്‍ധിച്ചിട്ടില്ല. അട്ടപ്പാടി യില്‍ ഒരു ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയും ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും 3 പൊതുജനാരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കും.അട്ടപ്പാടിയിലെ എല്ലാ പട്ടികവര്‍ഗ്ഗക്കാരെയും അരിവാള്‍രോഗ പരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സാമൂഹിക അടുക്കളകള്‍ ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം കുറച്ചു മാത്രമാണ് പ്രവര്‍ത്തിക്കു ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
