കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററി ന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി.സ്നേഹാര്‍ദ്രം എന്നപേരില്‍ നടന്ന പരിപാടി സംസ്ഥാന ലൈബ്രറി കൗണ്‍സിലര്‍ പി.എന്‍ മോഹനന് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം.ചന്ദ്രദാസന്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ കെ.നൗഷാദ്, സിനി നിജോ, സുഹറ റഷീദ് എന്നിവര്‍ക്ക് സ്വീക രണം നല്കി. കാലിക്കറ്റ് സര്‍വകലാശാല എം.എ. മാത്സ് വിത്ത് ഡാറ്റാ സയന്‍സില്‍ നാലാം റാങ്ക് നേടിയ കെ.കെ ബബിത, പബ്ലിക് ഇന്സ്ട്രഷന്സില് പത്താം റാങ്ക് നേടിയ മുഹമ്മദ് അജ്മല്‍ എന്നിവരെ അനുമോദിച്ചു.കെ.രാമകൃഷ്ണന്, ഉഷാകുമാരി, കെ.വിപിന്‍, സി.ശങ്കരനാരായണന്, ഭാരതി ശ്രീധര്‍,എ.ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
