കൊച്ചി:മുസ്ലിം ലീഗ് നേതാവും മുന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞ്(74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരി ക്കെയാണ് അന്ത്യം.മധ്യകേരളത്തില്‍ മുസ് ലിം ലീഗിന്റെ കരുത്തുറ്റ നേതാക്കളിലൊ രാളായിരുന്ന ഇബ്രാഹിംകുഞ്ഞ് രണ്ടുതവണ മന്ത്രിയായിട്ടുണ്ട്.2001, 2006 വര്‍ഷങ്ങളില്‍ മട്ടാഞ്ചേരിയില്‍ നിന്നും നിയമസഭയിലെത്തിയ അദ്ദേഹം 2110ലും, 2016ലും ജയം നേടി യത് കളമശ്ശേരിയില്‍ നിന്നാണ്. എറണാകുളം ആലങ്ങാട് കൊങ്ങേര്പ്പിള്ളി സ്വദേശി യായ ഇബ്രാഹിംകുഞ്ഞ് മുസ്ലിം ലീഗ് ജില്ല അധ്യക്ഷ സ്ഥാനം ഉള്‍പ്പടെ പാര്‍ട്ടിയില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2001-2006ലെ യു.ഡി.എഫ്. മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്.2011 മുതല്‍ 2016വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങ ളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു.
content copied from manorama online