തൃത്താല: ഒഡീഷയിലെ നദീകരകളില് തിളങ്ങി നില്ക്കുന്ന ഗോള്‍ഡണ്‍ ഗ്രാസിന് സൗന്ദര്യം മാത്രമല്ല അലങ്കാര വസ്തുക്കളുടെ മനോഹാരിത കൂടിയുണ്ട്.ചാലിശ്ശേരിയില്‍ നടക്കുന്ന പതിമൂന്നാമത് സരസ് മേളയിലെ 189-ാം നമ്പര്‍ സ്റ്റാളിലെ ഒഡീഷ പുല്ലുകൊ ണ്ട് തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ വിപണി കീഴടക്കുകയാണ്.ചെറിയ വീശറി, ഹാന്റ് ബാഗ്, കൊട്ട, വിവിധ തരം പെട്ടികള്‍ തുടങ്ങി നിരവധി ഉല്പന്നങ്ങളാണ് സ്റ്റാളിലു ള്ളത്.ഒഡീഷ്യയിലെ ഗ്രാമീണ സ്വയം സഹായ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കു ന്ന പ്രഗതി ഗോള്‍ഡണ്‍ ഗ്രാസ് പ്രൊഡ്യൂസര്‍ ഗ്രൂപ്പ് അംഗങ്ങളാണ് മനോഹരങ്ങളായ കര കൗശല വസ്തുക്കള്‍ തയ്യാറാക്കിയത്.മൂന്നുറിലധികം തൊഴിലാളികളുടെ അധ്വാനമാണ് ഈ മനോഹാരിതയ്ക്ക് പിന്നില്‍.നൂറ് രൂപ മുതലാണ് വില.സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നടത്തുന്ന സരസ് മേളയില്‍ ആദ്യമായാണ് എത്തുന്നതെന്ന് സ്റ്റാളിന് നേതൃത്വം നല്കുന്ന സരോജിനി പറഞ്ഞു. മേളയുടെ മികച്ച സംഘാടനത്തില്‍ വളരെ സന്തോഷ മുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
