കോട്ടോപ്പാടം: വൈദ്യുത ആഘാതമേറ്റ സഹപാഠികളെ രക്ഷപ്പെടുത്തിയതിന് രാഷ്ട്രപതിയില്‍ നിന്നും ധീരതയക്കുള്ള പ്രധാനമന്ത്രി രാഷ്ട്രീയബാല്‍ പുരസ്കാരം നേടിയ മുഹമ്മദ് സിദാനെ കൊടുവാളിപ്പുറം 18-ാംവാര്‍ഡ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന് എസ്.എച്ച്.ഒ. വിപിന്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റഷീദ് മുത്തനില്‍ അധ്യക്ഷനായി. മുന്‍ മെമ്പര്‍ റഫീന മുത്തനില്‍, കെ.ബാവ, പി.പി അസീസ്, മജീദ്, പി.പി ഷെഫീഖ്, പി.പി യഹ്കൂബ് എന്നിവര്‍ സംസാരിച്ചു.
