അലനല്ലൂര്‍:നാടിന്റെ ജലസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ പെരിമ്പടാരി ആര്.ജി. ബറ്റാലിയന്റെ നേതൃത്വത്തില്‍ പുത്തന്‍കുളം ശുചീകരിച്ചു.പായലും മറ്റും മൂടിക്കിടന്ന കുളം ബറ്റാലിയന് പ്രവര്‍ത്തകര്‍ കഠിനാധ്വാനത്തിലൂടെ വീണ്ടെടുത്തു. ഇപ്പോള്‍ പുത്തന്ഉണര്വിലാണ് പുത്തന്‍കുളം.
പെരിമ്പടാരിയില്‍ പുളിങ്കുന്ന്- അരിയക്കുണ്ട് റോഡിലാണ് ഈ കുളമുള്ളത്. വര്‍ഷങ്ങ ള്‍ക്ക് മുന്‍പ് അരികുഭിത്തി കെട്ടിസംരക്ഷിച്ച കുളത്തില്‍ രണ്ട് കടവുകളുമുണ്ട്. പ്രദേ ശത്തെ കുടുംബങ്ങള്‍ കുളിക്കാനും മറ്റുമായി ഈകുളത്തെ ആശ്രയിക്കാറുള്ളത്. നാളു കളായി പായല്മൂടി കിടക്കുകയായിരുന്നു.വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണന് തെരഞ്ഞെടു പ്പ് പ്രചരണവേളയില്‍ കുളത്തിന്റെ ശോച്യാവസ്ഥ കണ്ട് കുളം ശുചീകരിക്കാന്‍ ഇട പെടല് നടത്തുമെന്ന് ഇവിടെയുള്ളവരോട് അറിയിച്ചിരുന്നു.ഇതുപ്രകാരമാണ് ഇന്ന് പെരിമ്പടാരിയിലെ ആര്.ജി. ബെറ്റാലിയന്റെ നേതൃത്വത്തില്‍ പായലും മറ്റുമെല്ലാം നീക്കി കുളം വൃത്തിയാക്കിയത്.
സേനയിലെ 15ഓളം പേര് പങ്കാളികളായി.പ്രദേശത്തുള്ളവരും എത്തിയിരുന്നു. രാവി ലെ ഒന്‍പത് മണിയോടെ തുടങ്ങിയ പ്രവൃത്തി ഉച്ചയ്ക്ക് രണ്ടുമണിയോടെ പൂര്‍ത്തി യാക്കി.കുളത്തിലേക്കുള്ള വഴി ഒരാഴ്ചമുന്പ് മണ്ണിട്ട് സഞ്ചാരയോഗ്യമാക്കിതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു. കുളം വൃത്തിയാക്കിയതിന് പുറമെ പരിസരത്തെ കാടും മെഷീനു പയോഗിച്ച് വെട്ടിനാക്കിയിട്ടുണ്ട്.ശുചീകരണ യജ്ഞത്തിന് വാര്‍ഡ് മെമ്പര്‍ കളഭം രാധാ കൃഷ്ണന്, ഷുക്കൂര്‍ പാറപ്പുറം, കൃഷ്ണദാസ്, അക്ബര്‍, ഷുഹൈബ്, റഫീഖ്, അബിന്ഷ്, ശിവപ്രകാശ്, നിസാര്‍, രാജു, ഹംസ, രാഹുല്‍, അബു എന്നിവര്‍ നേതൃത്വം നല്കി.
