മണ്ണാര്‍ക്കാട്:വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് സമഗ്രമായ കര്‍മ്മ പദ്ധതികള്‍ തയാറാക്കുന്നതിന് അധികൃതര്‍ മുന്‍കൈയെടുക്കണമെന്ന് വിസ്ഡം ഇസ് ലാമിക് സ്റ്റുഡന്‍സ് ഓര്ഗനൈസേഷന് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അല്വാന് വിന്റര്‍ ക്യാംപ് ആവശ്യപ്പെട്ടു.വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉയരുന്ന വിഷാദം, ആത്മഹത്യ പ്രവണത, സാമൂഹിക ആഭിമുഖ്യമല്ലായ്മ എന്നിവയെ പൊതുസമൂഹവും രക്ഷാകര്‍ത്താക്കളും ഗൗരവത്തില്‍ എടുക്കണമെന്ന് അഭിപ്രായപ്പെട്ടു.വിസ്ഡം ഇസ്ലാ മിക് യൂത്ത് ഓര്ഗനൈസേഷന് മണ്ണാര്‍ക്കാട് മണ്ഡലം ട്രഷറര്‍ പി.എച്ച് അലി അക്ബര്‍ മണലടി ഉദ്ഘാടനം ചെയ്തു.വിസ്ഡം സ്റ്റുഡന്‍സ് മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി സാബി ക്ക് ഇബ്നു സലീം അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ഷാഫി അല്‍ഹികമി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ മന്ഷൂഖ റഹ്മാന്, ഷെഫീഖ് അല്‍ ഹികമി, സം സ്ഥാന എക്സിക്യുട്ടിവ് അംഗം കെ.പി സഫീര്‍ അരിയൂര്‍, മണ്ണാര്‍ക്കാട് മണ്ഡലം ട്രഷറര്‍ കെ.മുഹമ്മദ് ഫസല്‍, വൈസ് പ്രസിഡന്റ് അമീന് കച്ചേരിപ്പറമ്പ്, ജോയിന്റ് സെക്രട്ടറി ഇജാസ്, വിസ്ഡം യൂത്ത് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ഷഫീഖ് സ്വലാഹി, ജില്ലാ എക്സിക്യുട്ടിവ് അംഗം അഷ്കര്‍ സലഫി അരിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
