അലനല്ലൂര്‍: ജനുവരി 15 പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് പായസ ചലഞ്ച്, ഗൃഹസന്ദര്‍ശനം, നാഷണല്‍ സര്‍വീസ് സ്കീമിന്റെ സഹകരണത്തോടെ റോഡ് കളക്ഷന്‍ ഉള്‍പ്പടെ വിവിധ പരിപാടികള്‍ നടത്താന്‍ കനിവ് കര്‍ക്കിടാംകുന്ന് പാലിയേ റ്റിവ് കമ്മിറ്റി തീരുമാനിച്ചു. 13നാണ് പായസചലഞ്ച് നടത്തുന്നത്. ഇതിന്റെ വിജയത്തി നായി 101 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
ഒരു ലിറ്റര്‍ പായസത്തിന് 250രൂപയാണ് ഈടാക്കുന്നത്. താത്പര്യമുള്ളവര്‍ കേരള ഗ്രാമീ ണ ബാങ്ക് ആലുങ്ങല്‍ ബ്രാഞ്ചിലെ അക്കൗണ്ട്: 40664101046179, (ifsc KLGB0040664) അക്കൗ ണ്ട് നമ്പറിലേക്ക് തുക അയച്ച് പങ്കാളികളാകം. പാലിയ്റ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ഥം മുന്‍വര്‍ഷങ്ങളിലും ബിരിയാണി, പായസചലഞ്ചുകള് സംഘടി പ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് പാലിയേറ്റീവിന്റെ ഇത്തരം ചലഞ്ചുകളോട് നാട് സ്വീകരിച്ചിട്ടുള്ളത്.ഇത്തവണയും സാന്ത്വനപരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് അവരുടെ വീടുകളിലെത്തി പരിചരണം നല്കാന് ആവശ്യമായ വിഭവസമാഹരണം ലക്ഷ്യമിട്ടാണ് പായസ ചലഞ്ച് സംഘടിപ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ആദ്യബുക്കിങ് പി.കെ മുഹമ്മദാലിയില്‍ നിന്നും കമ്മിറ്റി ചെയര്മാന് പി.പി.കെ അബ്ദുറഹിമാന് സ്വീകരിച്ചു. പാലിയേറ്റിവ് ദിന സന്ദേശ പോസ്റ്ററിന്റെ പ്രകാശനവും നടന്നു.കണ്‍വീനര്‍ പി.കെ അബ്ദുല്‍ഗഫൂര്‍, കനി വ് സെക്രട്ടറി അഷ്റഫ് മാസ്റ്റര്‍, സുകുമാരന്‍ മാസ്റ്റര്‍, പി.കെ മുഹമ്മദാലി, മനാഫ് ആര്യാ ടന്‍, അനില്‍കുമാര്‍, മുസ്തഫ മാസ്റ്റര്‍, എം.അബ്ദുറഹിമാന്, ഹനീഫ, ഉസ്മാന്, ടി.പി ഷാജി, അബൂബക്കര്‍, മധു മാസ്റ്റര്‍, ഇണ്ണി, റഷീദ്, ബഷീര്‍, വാപ്പു, അബ്ദുല്‍ കരീം, യിസാഫാജി, മുഹമ്മദാലി തുടങ്ങിയവര്‍ പങ്കെടുത്തു.
