കോട്ടോപ്പാടം:സപ്തദിന എന്‍.എസ്.എസ്. ക്യാംപിന്റെ ഭാഗമായി അലനല്ലൂര്‍ ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്. വളണ്ടിയര്‍മാരും ഭിന്നശേഷി വിദ്യാര്‍ഥികളും ഭീമനാട് ഗ്രാമോദയം വായനശാല സന്ദര്‍ശിച്ച് ഗ്രന്ഥശാല പ്രവര്‍ത്തകരുമായി ആശയ സംവാദം നടത്തി.പാട്ട് പാടിയും, നൃത്തം ചെയ്തും, കുസൃതി ചോദ്യങ്ങള്‍ ചോദിച്ചും, അനുഭവങ്ങള്‍ പങ്കുവെച്ചും വിദ്യാര്‍ഥികള്‍ സന്ദര്‍ശനം ഹൃദ്യമാക്കി.വായനശാലാ പ്രസിഡന്റ് കെ.സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.എസ് ജയന്, സെക്രട്ടറി വി.സുരേഷ് കുമാര്‍ എന്നിവര്‍ വിദ്യാര്‍ഥിക ളുമായി സംവദിച്ചു.ലൈബ്രേറിയന്‍ എം.സുശീല, ഭരണ സമിതി അംഗങ്ങളായ ടി.മണികണ്ഠന്, ടി.എസ് ഗോകുല്‍, എന്‍.എസ്.എസ്. കോഡിനേറ്റര്‍ എന്‍.ഷാജി, അധ്യാപകരായ എം.ടി സൗമ്യ, ടി.സുധീഷ്, പി.പ്രകാശ്, എന്‍.എസ്.എസ്. വളണ്ടിയര്‍ ലീഡര്‍ അബ്ദുല്‍ മാലിക്, സജ്ല യാസ്മിന് എന്നിവര്‍ സംസാരിച്ചു.
