മണ്ണാര്‍ക്കാട്: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്ന് മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ജനുവരി ആറിന് വിരനശീകരണ ഗുളിക നല്‍കും.വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ നിന്നും മറ്റുകുട്ടികള്‍ക്ക് അങ്കണവാടികളി ല്‍ നിന്നുമാണ് ഗുളിക നല്‍കുക.അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികള്‍ക്ക് അടുത്തുള്ള ആരോഗ്യസ്ഥാപനത്തില്‍ ഗുളിക ലഭ്യമാകും.
ഒന്നുമുതല്‍ രണ്ട് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അരഗുളികയും, 19 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയുമാണ് നല്‍കേണ്ടത്. ചെറിയകുട്ടികള്‍ക്ക് തിള പ്പിച്ചാറിയ വെള്ളത്തില്‍ ഗുളിക അലിയിച്ചുനല്കണം. മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണ ത്തിനുശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളവും കുടിക്കണം. അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല.അസുഖം മാറിയശേ ഷം ഗുളിക നല്‍കാം. ഗുളിക കഴിച്ചതിനുശേഷം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ല. എന്നാ ല്‍ വിരകളുടെ തോത് കൂടുതലുള്ള കുട്ടികളില്‍ ഗുളിക കഴിക്കുമ്പോള്‍ അപൂര്‍വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയവ ഉണ്ടായേ ക്കാം.
വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും പൊതുവേയുള്ള ആരോഗ്യത്തേയും പ്രതികൂല മായി ബാധിക്കുന്ന പൊതുജനാരോഗ്യപ്രശ്നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷ കകുറവിനും കാരണമാകും. ഇന്ത്യയില്‍ ഒന്ന് മുതല്‍ 14 വയസ് വരെ പ്രായമുള്ള 64 ശതമനം കുട്ടികളില്‍ വിരബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കില്‍ പറയുന്നത്. 2015മുതല്‍ ദേശീയ വിരവിമുക്തദിനം ആചരിക്കുന്നു. വര്‍ഷത്തില്‍ ആറുമാസത്തെ ഇടവേളകളില്‍ രണ്ടുപ്രാവശ്യമാണ് സ്കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിരനശീകരണത്തിനായി ആല്ബന്ഡസോണ് ഗുളിക നല്‍കുന്നത്.
ഈവര്‍ഷത്തെ ദേശീയ വിരവിമുക്തദിനാചരണം ജില്ലാ തല ഉദ്ഘാടനം ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പത്തിരിപ്പാല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെ.ശാന്തകുമാരി എം.എല്‍.എ. നിര്‍വഹിക്കും.ജില്ലാഭരണകൂടം, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, വനിതാശിശുവികസനം, പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളുടെ സഹകരണ ത്തോടെയാണ് ദിനാചരണം.ഏതെങ്കിലും കാരണത്തില്‍ ചൊവ്വാഴ്ച വിരനശീകരണ ഗുളിക കഴിക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് ജനുവരി 12ന് ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
