മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയിലെ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയി ച്ച മുസ്ലിം ലീഗ് ജനപ്രതിനിധികളെ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അനു മോദിച്ചു. ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ നടന്ന വിജയാരവം 2026 പരിപാടി സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡ ന്റ് മരക്കാര്‍ മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ റഷീദ് ആലായന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ സജ്ന ടീച്ചര്‍, കോട്ടോ പ്പാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയ ആമ്പുക്കാട്ട്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കള ത്തില്‍ അബ്ദുല്ല, ജില്ലാ നേതാക്കളായ പൊന്‍പാറ കോയക്കുട്ടി, കല്ലടി അബൂബക്കര്‍, ടി.എ സലാം മാസ്റ്റര്‍, കെ.കെ.എ അസീസ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന് കോളശ്ശേരി, മറ്റുനേതാക്കളായ ആലിപ്പു ഹാജി, കെ.ടി അബ്ദുല്ല, ഒ.ചേക്കുമാസ്റ്റര്‍, പി.മുഹമ്മദാലി അന്‍സാരി, ഹുസൈന് കളത്തില്‍, മജീദ് തെങ്കര, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ പാറോക്കോട്ട്, എസ്.ടി.യു. ജില്ലാ പ്രസിഡന്റ് അഡ്വ.നാസര്‍ കൊമ്പത്ത്, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എം.പി.എ ബക്കര്‍ മാസ്റ്റര്‍, ഗഫൂര്‍ കോല്‍കളത്തില്‍, നൗഷാദ് വെള്ളപ്പാടം, അഡ്വ.ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, ഷറഫുദ്ദീന് ചങ്ങലീരി, കെ.യു ഹംസ, പി.മൊയ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു.
