അഗളി: സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠനപരിപാടിയുടെ ഭാഗമായി മണ്ണാര്‍ക്കാട് മണ്ഡലത്തിലെ കര്‍മ്മസേന അംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടിക്ക് അഗളി കില സെന്റ റില്‍ തുടക്കമായി. അഗളി,പുതൂര്‍,ഷോളയൂര്‍ പഞ്ചായത്തുകളിലെ കര്‍മ്മസേന അംഗ ങ്ങള്‍ക്കാണ് ആദ്യദിനത്തില്‍ പരിശീലനം നല്‍കിയത്. മണ്ഡലംതല ചാര്‍ജ് ഓഫിസര്‍ ആര്.ശ്രീതാര, കില റിസോഴ്സ്പേഴ്സണ്‍മാരായ ശ്രീനിവാസന്, ഹസ്സന് മുഹമ്മദ്, പ്രതാപന്, കെ.വിജയന്, തീമാറ്റിക് എക്സ്പേര്‍ട്ടുമാരായ വസന്താമണി, ബിബിത എന്നിവര്‍ സംസാരിച്ചു. ജനങ്ങളില്‍ നിന്നും വികസന നിര്‍ദേശങ്ങളും, ക്ഷേമപദ്ധതി കളും സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നതിനും പ്രാദേശിക മായി വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി ആസൂത്രണം നടത്തുന്നതിനും അഭിപ്രാ യങ്ങള്‍ സമാഹരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ഒരുമാസക്കാലം കര്‍മ്മ സേന അംഗങ്ങള്‍ ഗൃഹസന്ദര്‍ശനവും നടത്തും.
