അലനല്ലൂര്‍: സര്‍വീസില്‍ നിന്നും വിരമിക്കുന്ന അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ എം.പി സുരേഷിന് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് ഊഷ്മള മായ യാത്രയയപ്പ് നല്കി. സഹകാരി സംഗമവും നടന്നു. പി.പി.എച്ച്. ഓഡിറ്റോറിയത്തി ല്‍ നടന്ന യാത്രയയപ്പ് സമ്മേളനവും സഹകാരി സംഗമവും ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ.ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് കൂണുപോലെ വന്നു കൊണ്ടിരിക്കുന്ന മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരു കളുടെയോ, റിസര്‍വ് ബാങ്കിന്റെയോ നിയന്ത്രണമില്ലെന്നും യഥാര്‍ത്ഥ സംഹകരണ സംഘങ്ങളുടെ തകര്‍ച്ചയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ബാങ്ക് പ്രസി ഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന് അധ്യക്ഷനായി.സെക്രട്ടറി പി.ശ്രീനിവാസ ന്, വൈസ് പ്രസിഡന്റ് വി.അബ്ദുള്ള, കെ.എ സുദര്‍ശന കുമാര്‍, കെ.അബൂബ ക്കര്, കെ.സജിത, എം.ശ്രീധരന്, വി.ഉ സ്മാന്, ടി.ബാലചന്ദ്രന്, ടി.രാജകൃഷ്ണന്, ബിന്ദു, ശ്രീജ, ഷെറീന മുജീബ്, വി.അബ്ദുല്‍ സലീം, പി.പ്രജീഷ്, എം.ജയകൃഷ്ണന് എന്നിവര്‍ സംസാരി ച്ചു.
