വെട്ടത്തൂര്‍:വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന ക്യാംപിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള മാലി ന്യസംഭരണ കേന്ദ്രം സന്ദര്‍ശിച്ചു. ജൈവ-അജൈവ മാലിന്യങ്ങളുടെ ശേഖരണം, തരം തിരിക്കല്‍, സംസ്കരണം എന്നിവയുടെ വിവിധ ഘട്ടങ്ങള്‍ വിദ്യാര്‍ഥികള്‍ നേരിട്ട് മനസിലാക്കി.ഇതിലൂടെ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കേണ്ടതിന്റെ ആവശ്യ കതയും ബോധ്യപ്പെട്ടു. ഹരിതകര്‍മ്മ സേന അംഗങ്ങളുമായും വിദ്യാര്‍ഥികള്‍ സംവദി ച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബോസ്.വി, ഹരിത കര്‍മ്മ സേന പ്രസിഡന്റ് ശാന്ത, സെക്ര ട്ടറി സാജിത, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഒ. മുഹമ്മദ് അന്‍വര്‍, ലീഡര്‍മാരായ ടി.എന്‍ അബിന്‍ഷ, എ.കെ സന ഫാത്തിമ, റൈഹാന്‍ ടീച്ചര്‍, മിനി മോള്, ഗണേഷ്, സ്മിത,സുജിഷ, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്കി.തേലക്കാട് ജി.എല്‍.പി. സ്കൂളി ലാണ് എന്‍.എസ്.എസ്. ക്യാംപ് നടക്കുന്നത്.
എന്‍.എസ്.എസ്. ക്യാംപ് ഉദ്ഘാടനം ചെയ്തു
വെട്ടത്തൂര്‍:ഈവര്‍ഷത്തെ എന്‍.എസ്.എസ്. ക്യാംപുകളുടെ മേലാറ്റൂര്ക്ലസ്റ്റര്തല ഉദ്ഘാടനം തേലക്കാട് ഗവ.എല്‍.പി. സ്കൂളില്‍ നജീബ് കാന്തപുരം എം.എല്‍.എ. നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സക്കീന, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കദീജ മുസ്തഫ, ഫാത്തിമത്ത് ഷബ്ന, പി.ടി.എ പ്രസിഡന്റുമാരായ കെ. അബ്ദുല്‍ മജീദ്, ശശികുമാര്‍.ഇ, എം.പി.ടി.എ പ്രസിഡന്റ് ജയ വളവള്ളത്തൊടി, പ്രധാന അധ്യാപകരായ എം.പി സുനില്‍കുമാര്‍, വി.ശശി മാസ്റ്റര്‍, അലി പന്തലാന്‍, സൈനുപ്പ പുന്നക്കാടന്, എ.പി ശിഹാബ്, സുരേഷ് ബാബു കാരക്കുന്നുമ്മല്‍ , പ്രോഗ്രാം ഓഫിസര്‍ ഒ. മുഹമ്മദ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.ബി.ഹരിദാസ്, രാജേഷ്, ഫാത്വിമത്ത് സുഹ്റ, സുരേഷ് ബാബു കെ, ഉഷ, വിപിന്‍ സി.ജി മുഹമ്മദ് ആഷിക്ക്, എന്‍.എസ്.എസ് ലീഡര്‍മാരായ ടി.എന്‍ അബിന്‍ഷ, എ.കെ സന ഫാത്തിമ, ടി.കെ മുഹമ്മദ് അന്‍ഷിദ്, എന്‍.ഹിഷ്മ എന്നിവര്‍ നേതൃത്വം നല്കി.
