പാലക്കാട്:നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് നടപ്പിലാക്കുന്ന ‘സാന്ത്വന’ ധനസഹായ പദ്ധതിയുടെ ജില്ലാതല അദാലത്ത് 2026 ജനുവരി ആറിന് നടക്കും. പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് അദാലത്ത്.വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ താഴെയുള്ള പ്രവാസികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. ചികിത്സാ സഹായമായി 50,000 രൂപയും മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വരെയും പദ്ധതിയിലൂടെ ലഭിക്കും. കൂടാതെ മകളുടെ വിവാഹത്തിന് 15,000 രൂപയും അംഗപരി മിതര്ക്കുള്ള ഉപകരണങ്ങള്‍ക്കായി 10,000 രൂപയും അനുവദിക്കും.അദാലത്തില്‍ പങ്കെ ടുക്കാന്‍ താല്പര്യമുള്ളവര് ജനുവരി നാല് വൈകുന്നേരത്തിനകം www.norkaroots.kerala.gov.in എന്ന വെബ്സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ പാസ്പോര്‍ട്ട്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍, ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ചികിത്സാ സഹായത്തിന് മെഡിക്കല്‍ സര്‍ട്ടിഫി ക്കറ്റും ബില്ലുകളും, മരണാനന്തര സഹായത്തിന് ഡെത്ത് സര്‍ട്ടിഫിക്കറ്റും ഹാജരാക്ക ണം. വിവാഹ ധനസഹായത്തിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.നേരത്തെ അപേക്ഷ നല്കിയവരോ അപേക്ഷ നിരസിക്കപ്പെട്ടവരോ വീണ്ടും അപേക്ഷിക്കേണ്ട തില്ല. ഒരാള്‍ക്ക് ഒരു സ്കീമില്‍ മാത്രമേ സഹായം ലഭിക്കൂ. അപേക്ഷിക്കുമ്പോഴും തുക കൈപ്പറ്റുമ്പോഴും അപേക്ഷകന് വിദേശത്തായിരിക്കാന്‍ പാടില്ലെന്ന നിബന്ധനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2505606, 8281004908 എന്നീ നമ്പറുകളിലോ നോര്‍ക്ക ടോള്‍ ഫ്രീ നമ്പറായ 1800 425 3939 എന്ന നമ്പറിലോ ബന്ധപ്പെടാം.
