കല്ലടി ബിലവ്ഡ് ടീച്ചേഴ്സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
മണ്ണാര്‍ക്കാട്:ഗുരുനാഥന്മാര് കാണിക്കുന്ന വഴിയിലൂടെയാണ് വിദ്യാര്‍ഥികള്‍ സഞ്ചരി ക്കേണ്ടതെന്ന് സാഹിത്യകാരന് പി.സുരേന്ദ്രന്.മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി (ഓട്ടോ ണമസ്) കോളജ് സംഘടിപ്പിച്ച ബിലവ്ഡ് ടീച്ചര്‍ അവാര്‍ഡ് വിതരണോദ്ഘാടനം നിര്‍വ ഹിക്കുകയായിരുന്നു അദ്ദേഹം.അറിവിനോടൊപ്പം മൂല്യബോധം പകര്‍ന്നു നല്കുന്ന താവണം വിദ്യാഭ്യാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ണാര്‍ക്കാട് കോളജില്‍ ഈ വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികളാണ് അവരുടെ ഹയര്‍ സെക്കന്‍ഡറി കാലത്തെ ഏറ്റവും മികച്ച അധ്യാപകരെ തിരഞ്ഞെടുത്തത്.ബ്ലെസി ഫ്രാന്‍സിസ് (ജി.എച്ച് എസ്.എസ് അലനല്ലൂര്‍),എം.കുഞ്ഞയമ്മു,എം.ബി നിര്‍മ്മല്‍ കുമാര്‍, പി.റുക്സാന( കല്ലടി എച്ച്.എസ്.എസ്.കുമരംപുത്തൂര്‍),വി.അനീഷ ചന്ദ്രഹാസ ന്, സി.കെ റസിയമോള്‍( ഡി.എച്ച്.എസ്.എസ്.നെല്ലിപ്പുഴ) വി.കൃഷ്ണപ്രസാദ്(ദേശബന്ധു എച്ച്.എസ്.എസ്. തച്ചമ്പാറ), ബി.ബി ഹരിദാസ്, എന്‍.രാധാകൃഷ്ണന്, സി.സിദ്ദീഖ് (ജി.എച്ച്. എസ്.എസ്. എടത്തനാട്ടുകര),ടി.പി അഷ്ഫാഖ് ഷാനവാസ് (എ.എസ്.എം.എച്ച് എസ്.എസ്. വെളളിയഞ്ചേരി), എം.പി ഗിരിജ (ജി.എച്ച്.എസ്.എസ് കരുവാരക്കുണ്ട്), കെ.ടി ഷാജി മോന് (ഗവ.ഗേള്‍സ് എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ) വി.അബ്ദുല്‍ മുനീര്‍(ഗവ. മോഡല്‍ ബോയ്സ് എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ) ജി.മൃദുല്‍ (ജി.എച്ച്.എസ്.എസ്. കരിമ്പ), പി.ജി ജ്യോതി(ജി.വി.എച്ച്.എസ്.എസ്. കാരാകുര്‍ശ്ശി),കെ.ഗീത(ശ്രീകൃഷ്ണപുരം എച്ച്. എസ്.എസ്.), കെ.കെ മുഹമ്മദ് മന്‍സൂറലി, ടി.എസ് ഷിബിലീന് (കെ.എ.എച്ച്. എച്ച്. എസ്.എസ് കോട്ടോപ്പാടം),രാജ്കുമാര് ജ്യോതി, കെ.എസ് ബുഷ്റ (കരിമ്പുഴ എച്ച്.എസ്. എസ്.),എന്‍.ഈസ, കെ.കെ ഉബൈദുല്ല കെ.കെ (എം.ഇ.എസ് എച്ച് എസ് എസ് മണ്ണാര് ക്കാട്),ടി.കെ സൈറാബാനു( നജാത്ത് എച്ച്.എസ്.എസ്. കരുവാരക്കുണ്ട്), എസ്.അബ്ദുല്‍ ലത്തീഫ്, പി.ഷജീറ(പി.ടി.എം.എച്ച്.എസ്.താഴെക്കോട്), ഡോ.എം.ജിതേഷ്, (ആര്.എം. എച്ച്.എസ്.എസ്. മേലാറ്റൂര്‍), എം.എസ് റിയാ ദാസ്, ഇ.സാനിയ (ശബരി എച്ച്.എസ്.എസ്. പള്ളിക്കുറുപ്പ്), കെ.എസ് ഫാത്തിമ (എഫ്.എം.എച്ച്.എസ്.എസ്. കരിങ്കല്ലത്താണി), എസ്.സനല്‍കുമാര്‍ (ജി.എച്ച്.എസ്.എസ്.പൊറ്റശ്ശേരി) എന്നിവരാണ് കല്ലടി ബിലവ്ഡ് ടീച്ചര്‍ അവാര്‍ഡിന് അര്‍ഹരായത്.
കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദ് അലി അധ്യക്ഷനായി .പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് ,പ്രൊഫ. ഡോ.പി.എം ജാസ്മിന് ,കോളേജ് മാനേജ്മെന്റ് കമ്മിറ്റി ട്രഷറര്‍ സി.പി ശിഹാബ് എന്നിവര്‍ സംസാരിച്ചു.
