മണ്ണാര്‍ക്കാട്: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്, വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡന്റ്സ്, വിസ്ഡം വിമണ്‍, വിസ്ഡം ഗേള്‍സ് മണ്ണാര്‍ക്കാട് മണ്ഡലം സമിതികള്‍ സംയുക്തമായി സം ഘടിപ്പിക്കുന്ന മണ്ഡലം സമ്മേളനം 28ന് വൈകീട്ട് 4.30ന് പള്ളിക്കുന്ന് സലഫി നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുടുംബ സംവിധാനത്തില്‍ നേരിടുന്ന വെല്ലുവിളികള്‍, സ്വതന്ത്രതാവാദം, മതവിരുദ്ധ ത, ലഹരി, ലൈംഗികാതിക്രമങ്ങള്‍, മാതാപിതാക്കളുടെ ഒറ്റപ്പെടല്‍ തുടങ്ങി എല്ലാവി ഭാഗം കുടുംബങ്ങളിലുമനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയാണ് സമ്മേളന ലക്ഷ്യം. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ പ്രസിഡന്റ് ഹംസ ക്കുട്ടി സലഫി ഉദ്ഘാടനം ചെയ്യും. വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് അധ്യ ക്ഷനാകും. എന്‍. ഷംസുദ്ദീന് എം.എല്‍.എ. മുഖ്യാതിഥിയാകും. വിവിധ വിഷയങ്ങളില്‍ ശിഹാബ് എടക്കര, പ്രൊഫ. ഹാരിസ് ബിന്‍ സലീം, ഹുസൈന് സലഫി ഷാര്‍ജ എന്നി വര് പ്രബന്ധങ്ങളവതരിപ്പിക്കും. വിസ്ഡം മണ്ഡലം, യൂത്ത്, സ്റ്റുഡന്റ്്സ് ഭാരവാഹികള്‍ സംസാരിക്കും. വിവിധ ഭാഗങ്ങളില്‍ നിന്നായി 5000 പ്രതിനിധികള്‍ പങ്കെടുക്കും.
സമ്മേളനത്തിന് മുന്നോടിയായി ഖുര്‍ആന്‍ സമ്മേളനം, വിദ്യാര്‍ഥി- വനിതാ സമ്മേളനങ്ങള്‍, സന്ദേശ യാത്രകള്‍, ശില്പശാല, ലഹരി വിരുദ്ധ ബോധവല്‍ക്കരണം ഉള്‍പ്പടെയുള്ള പരിപാടികളും സംഘടിപ്പിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദുനാസര്‍ കച്ചേരിപ്പടി, മണ്ഡലം സെക്രട്ടറി മുജീബ് സലഫി, വിസ്ഡം യൂത്ത് മണ്ണാര്‍ക്കാട് മണ്ഡലം ട്രഷറര്‍ പി.എച്ച് അലി അക്ബര്‍, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന എക്സിക്യുട്ടിവ് അംഗം റിഷാദ് അല്‍ ഹികമി, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗൈനൈസേഷന്‍ മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി പി.പി നൗഫല്‍ റഹ്മാന്, വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ഷഫീക് അല്‍ ഹികമി, സെക്രട്ടറി സാബിക് ഇബ്നു സലീം എന്നിവര്‍ പങ്കെടുത്തു.
