തെങ്കര:തത്തേങ്ങലത്തുകാര് ചോദിക്കുന്നു.എത്രനാളിങ്ങനെ പേടിച്ചുജീവിക്കും?. കടുവയും പുലിയും കാടിറങ്ങിവരുന്നതോടെ മലയോരഗ്രാമത്തിന്റെ മനസ്സമാധാ നമാണ് തകരുന്നത്.വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചും കൊന്നുതിന്നുകയും ചെയ്യുന്ന വന്യജീവികള്‍ നാടിന്റെ സൈ്വര്യജീവിതത്തിനും വിലങ്ങുതടിയാകുന്നു. മാസ ങ്ങളായി മേഖലയില്‍ വന്യജീവിശല്ല്യംതുടരുന്നുണ്ട്.അതിരാവിലെ ടാപ്പിങ്ങിന് പോ കുന്ന തൊഴിലാളികള്‍, മാര്‍ക്കറ്റിലേക്ക് പോകുന്ന മത്സ്യകച്ചവടക്കാര്‍, മദ്റസയി ലേക്കും ട്യൂഷനും പോകുന്ന വിദ്യാര്‍ഥികള്‍ എന്നിവരുടെയെല്ലാം സഞ്ചാരം ഭയപ്പാ ടോടെയാണ്.ജോലിക്ക് പോയി വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നവരുടേയും സ്ഥിതി മറിച്ചല്ല.
കഴിഞ്ഞദിവസം കൊല്ലംപറമ്പില്‍ ബിജുവിന്റെ വീട്ടുവളപ്പില്‍ കെട്ടിയിട്ടിരുന്ന വളര് ത്തുനായയെ വന്യജീവി കൊന്നുതിന്നതോടെ ജനജീവിതം കൂടുതല്ഭീതിയിലായി. രണ്ടുമാസം മുന്‍പ് താന്നിയംകാടില് വനത്തിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മേയാന്‍വിട്ട പശുക്കിടാവിനെ കടുവ ആക്രമിച്ചുകൊന്നിരുന്നു. ഉടമയായ മേലേതില്‍ ബഷീര്‍ നോക്കിനില്‍ക്കെയായിരുന്നു കടുവയുടെ ആക്രമണമുണ്ടായത്. ഇതിന് മുന്‍പ് പുത്തല്‍പുരയ്ക്കല്‍ അബ്ബാസിന്റെ കണ്മുന്നില്വെച്ചും കടുവ ആടി നെപിടിച്ചിരുന്നു. അന്ന് അബ്ബാസ് ഭാഗ്യവശാലാണ് വന്യജീവിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.ജൂലായ് മാസത്തില്‍ കല്‍ക്കടി ഭാഗത്തും ബൈക്ക് യാത്രികര്‍ പുലിയെ കണ്ടിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പ് രണ്ട് കാമറകള്‍ സ്ഥാപിച്ച് നിരീക്ഷ ണം നടത്തി. റോഡരുകിലേയും വനാതിര്‍ത്തിയിലേയും അടിക്കാടുകള്‍ വെട്ടിമാറ്റി കാഴ്ചതടസം ഒഴിവാക്കുന്ന നടപടികളും സ്വീകരിച്ചിരുന്നു.ഇതിന് ശേഷവും പലഭാഗ ങ്ങളില്‍ വന്യജീവികളെ കണ്ടിട്ടുണ്ട്.
കന്നുകാലികളെ വളര്‍ത്തി ഉപജീവനം കഴിക്കുന്നവരാണ്ഏറെയുംആശങ്കയിലായിരി ക്കുന്നത് .മേഖലയില്‍ നല്ലൊരുവിഭാഗം ആളുകളുടെയും ഉപജീവനമാര്‍ഗം ആടുവളര് ത്തലാണ്.പുലിഭീതിയില്‍ ആടുവളര്‍ത്തലും ടാപ്പിങ്ങുമെല്ലാം അവതാളത്തിലായ പ്രദേ ശം കൂടിയാണിത്.പലരുടേയും ആടുകളെ വീടുകളിലെത്തി പുലി പിടിച്ച സംഭവം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേഖലയില്‍ നിരന്തരം പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടിയിരുന്നു. പട്ടാപ്പകലടക്കം പുലിയെ പലരും കണ്ടിട്ടുണ്ട്. ഒടുവില്‍ പുലിയെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
അതേസമയം ജനവാസമേഖലയില്‍ നിരന്തരം വന്യജീവി ആക്രമണങ്ങള്‍ കുറച്ചൊന്നു മല്ല പ്രയാസമുണ്ടാക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണാന്‍ ആനമൂളി മുതല്‍ തത്തേ ങ്ങലം വരെ വനാതിര്‍ത്തിയില്‍ ഫെന്‍സിങ് സ്ഥാപിക്കുകയാണ് വേണ്ടതെന്ന് ഗ്രാമ പഞ്ചായത്ത് അംഗം എ.ഷൗക്കത്ത് പറയുന്നു. ഒന്നര പതിറ്റാണ്ടോളമായി ഇക്കാര്യം ബന്ധപ്പെട്ടവരോടെല്ലാം ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജനജീവിതത്തിന് ഭീഷണിയാകുന്ന വന്യമൃഗത്തെ പിടികൂടാന്‍ പ്രദേശത്ത് കൂടുസ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
