മണ്ണാര്‍ക്കാട്: എല്‍.എസ്.എസ്, യു.എസ്.എസ്. സ്കോളര്‍ഷിപ്പിന് അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കുന്ന രീതിയിലെ മാറ്റം വിദ്യാര്‍ഥി വിരുദ്ധമാണെന്നും വിദ്യാര്‍ഥികളുടെ അവസരം ഇല്ലാതാക്കുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്നും കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെ.എസ്.ടി.യു.) ജില്ലാ വനിതാ സമ്മേളനം ആവശ്യപ്പെട്ടു. പരിഷ്കാരങ്ങ ള്‍ക്ക് പുറകെപോകുന്നതിന് മുന്‍പ് എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷയില്‍ വിജ യികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സ്കോളര്‍ഷിപ്പ് തുകയും സമയബന്ധിതമായി നല്‍കുകയാണ് വിദ്യാഭ്യാസവകുപ്പ് ചെയ്യേണ്ടതെന്നും സംഘടന ആവശ്യപ്പെട്ടു. കെ.എസ്.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലൂര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വനിതാവിങ് ജില്ലാ പ്രസിഡന്റ് കെ.പി നീന അധ്യക്ഷയായി. സംസ്ഥാന കണ്‍വീനര്‍ കെ.എം സാലിഹ, പി.എം ഹഫ്സത്ത്, സി.ഫരീദ, സി.റഹ്മത്തുന്നിസ, കെ.ആത്തിക്ക, പി.നിഷിദ, കെ.സുഹറ,യു.പി ഷംസിയ, കെ.ഫാത്തിമത്ത് സുഹറ എന്നിവര്‍ സംസാ രിച്ചു. ഭാരവാഹികള്‍: സി. റഹ്മത്തുന്നിസ (ചെയര്‍പേഴ്സണ്‍), കെ.ഫാത്തിമത് സുഹറ, കെ.സുഹറ, എം.നിഷിദ, എം.സീനത്ത് (വൈസ് ചെയര്‍പേഴ്സണ്‍), കെ.ആത്തിക്ക (കണ്‍വീനര്‍.), കെ.എസ് ഷഫീദ, യു.പി ഷംസിയ, എം.സബിത, ടി.ഫസീല (ജോയിന്റ് കണ്‍വീനര്‍). എം. സീനത്ത് (ട്രഷറര്‍.).
