മണ്ണാര്‍ക്കാട്: അമൃത് പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭയില്‍ നടപ്പിലാക്കുന്ന കുടി വെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്.ശിവന്‍കുന്നില്‍ പുതിയ ജലസംഭരണി നിര്‍മിച്ചു.പമ്പിങ് മെയിന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളാണ് ബാക്കിയുള്ളത്.അതേസമയം വിതരണശൃംഖലയുടെ വിപുലീകരണവും, ഗാര്‍ഹിക കണക്ഷന് നല്‍കലും പുരോഗമിക്കുകയാണ്.മാര്‍ച്ച് മാസത്തോടെ പദ്ധതി പൂര്ത്തീ കരിക്കാനാണ് ശ്രമം.
നിലവില്‍ കുന്തിപ്പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ചോമേരി ഭാഗത്ത് ജലശുദ്ധീകര ണശാലയില്‍ ശുദ്ധീകരിച്ചശേഷം വെള്ളം താലൂക്ക് ആശുപത്രിക്ക് സമീപത്തെ സംഭര ണിയിലേക്ക് എത്തിച്ചാണ് ജലഅതോറിറ്റി നഗരസഭയിലുടനീളം കുടിവെള്ളം വിതര ണം ചെയ്യുന്നത്. മണ്ണാര്‍ക്കാട്-തെങ്കര സമഗ്ര കുടിവെള്ളപദ്ധതിയില്‍ നിന്നുള്ള ഈ ശുദ്ധജലവിതരണം ഒന്നിടവിട്ട ദിവസങ്ങളിലാണ് നടത്തുന്നത്.നഗരസഭാ പരിധിയിലെ ഉയരം കൂടിയപ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തുന്നതിനുള്ള പ്രയാസങ്ങള്‍ പരിഹ രിക്കുന്നതിനായാണ് ശിവന്‍കുന്നില്‍ ഗ്യാസ് ഗോഡൗണ്‍ പരിസരത്ത് പുതിയ ജലസം ഭരണി സ്ഥാപിച്ച് കുടിവെള്ള പദ്ധതി നഗരസഭയും ജല അതോറിറ്റിയും ചേര്‍ന്ന് നടപ്പി ലാക്കുന്നത്. ആകെ 6.68 കോടി ചെലവില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ജലസംഭരണി ക്ക് പുറമെ ചോമേരിയിലെ ജലശുദ്ധീകരണ ശാലയില്‍ നിന്നും സംഭരണയിലേക്കുള്ള പമ്പിങ്, മോട്ടോര്‍ പമ്പ് സെറ്റ്, പൈപ്പുകള്‍ എന്നിവയുംസ്ഥാപിക്കും.60 എച്ച്.പിയുടെ മൂന്ന് മോട്ടോറുകളും എത്തിയിട്ടുണ്ട്.
നഗരസഭ കൈമാറിയ 10സെന്റ് സ്ഥലത്ത് എട്ടുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി നിര്‍മിച്ചിട്ടുള്ളത്. 2.45 കോടി രൂപയാണ് നിര്‍മാണ ചെലവ്.കോണ്‍ക്രീറ്റ് പ്രവൃത്തികളെല്ലാം പൂര്‍ത്തിയായ സംഭരണിയുടെ തേപ്പുപണികളാണ് നിലവില്‍ പുരോഗമിക്കുന്നത്. ചേമേരിയിലെ ജലശുദ്ധീകരണശാലയില്‍ നിന്നും ശിവന്കുന്നി ലെ ജലസംഭരണിയിലേക്കുള്ള പമ്പിങ് മെയിനുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. കുന്തിപ്പുഴ ബൈപ്പ് റോഡരുകിലൂടെ പൈപ്പ് വിന്യസിക്കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്. ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് പൈപ്പ് സ്ഥാപിക്കേണ്ടത്. അനുമതിലഭിക്കുന്നപ്രകാരം ഈ പ്രവൃത്തികള്‍ ഒരുമാസത്തിനകം കരാര്‍ കമ്പനി പൂര്‍ത്തിയാക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ പറയുന്നു. അനുമതി വൈകിയതാണ് പദ്ധതി പൂര്‍ത്തീകരണത്തിന് കാലതാമസംവരുത്തിയത്. വരുന്ന മാര്‍ച്ച് വരെ കരാര്‍ ദീര്‍ഘിപ്പിക്കുന്നതിനായി കരാറുകാര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
