അലനല്ലൂര്‍ :മനസ്സില്‍ ഉയര്‍ന്ന ലിഫ്റ്റ് എന്ന ആശയം പ്രാവര്‍ത്തികമാ ക്കി ശ്രദ്ധേയനാവുകയാണ് എടത്തനാട്ടുകര ചിരട്ടക്കുളം സ്വദേശി കൊടുങ്ങയില്‍ രാജന്‍. മരപണിക്കാരനായ രാജന്‍ തന്റെ ജോലി ഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് ലിഫ്റ്റ് ഉണ്ടാക്കിയിരിക്കു ന്നത്. വീടിനോട് ചേര്‍ന്ന ഷെഡാണ് രാജന്റെ പണിപ്പുര. താഴെ നിന്നും മര കഷ്ണങ്ങള്‍ മുകളിലേക്ക് കൊണ്ടുപോകാന്‍ വലിയ പാടായിരുന്നു. ഇതിന് പരിഹാരമായാണ് മനസ്സില്‍ തെളിഞ്ഞ ലിഫ്റ്റ് എന്ന ആശയം രാജന്‍ യാഥാര്‍ത്ഥ്യമാക്കിയത്.
ലോക്ഡൗണ്‍ മൂലം പണി കുറഞ്ഞതും ഇതിന് സഹായകമായി. ലിഫ്റ്റ് ഗിയര്‍, എച്ച്.പി മോട്ടര്‍, ലൈഫ്റ്റ്, റൈറ്റ് സ്വിച്ചുകള്‍, ആഗ്ലര്‍, കമ്പി എന്നിവ ഉപയോഗിച്ച് രണ്ട് ദിവസം കൊണ്ടാണ് ലിഫ്റ്റ് നിര്‍മിച്ചത്. വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ടണ്‍ ഭാരം വരെ ഇതിലൂടെ മുകളിലേക്കെത്തിക്കാനാവുന്നുണ്ടെന്ന് രാജന്‍ പറഞ്ഞു. 13,000 രൂപയോളം ചെലവ് വന്നിട്ടുണ്ട്. ലിഫ്റ്റ് ഉണ്ടാക്കിയ വിവരം അറിഞ്ഞെത്തുന്നവരില്‍ നിന്നെല്ലാം അഭിനന്ദന പ്രവാഹ മാണെന്ന് രാജന്‍ പറയുന്നു.
30 വര്‍ഷത്തോളമായി മരപണി ചെയ്ത് വരുന്ന രാജന്റെ ഭാര്യ മിനി വീടിനടുത്ത് തന്നെ പൊടിമില്ല് നടത്തിവരുകയാണ്.ലിഫ്റ്റില്‍ ഇനി ഇത്തിരി മിനുക്ക് പണികള്‍ കൂടി ബാക്കിയുണ്ട്.ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞ് ആവശ്യമായ സാധനങ്ങളെല്ലാം സംഘടിപ്പിച്ച് ലിഫ്റ്റിനെ ഒന്നൂടി നന്നാക്കാനാണ് രാജന്റെ പദ്ധതി.