പാലക്കാട്: ലോക്ക് ഡൗൺ ആരംഭിക്കുന്നതിനു മുൻപ് കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോയി അവി ടെ കുടുങ്ങിയവർക്ക് തിരികെ നാട്ടിലെത്താനുള്ള അവസരമുണ്ടെന്ന് ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. തീർത്ഥാടനം, വിനോദം, ഇന്റർവ്യൂ, ജോലി തുടങ്ങിയ ആവശ്യ ങ്ങൾക്കായി പോയവർക്കാണ് അവസരം. എന്നാൽ ഇതര സംസ്ഥാ നങ്ങളിൽ സ്ഥിരമായി ജോലി ചെയ്ത് താമസിക്കുന്നവർക്ക് നാട്ടി ലേക്ക് വരാനുള്ള അവസരമല്ല ഇതെന്നും കളക്ടർ പറഞ്ഞു.

നോർക്ക റൂട്ട്സ് വഴി രജിസ്റ്റർ ചെയ്തവരെയാണ് നിലവിൽ അതിർ ത്തി കടത്തി വിടുന്നത്. എന്നാൽ നോർക്ക രജിസ്ട്രേഷന് പുറമേ covid19jagratha.kerala.nic.in വഴി അപേക്ഷിച്ച് ലഭ്യമാകുന്ന പാസും അതിർത്തി കടക്കാൻ ആവശ്യമാണ്. അതിർത്തി ജില്ലകളിലെ ചെക്ക്പോസ്റ്റുകളിൽ ഉണ്ടാകുന്ന ജനത്തിരക്ക് നിയന്ത്രിക്കുന്നതി നായാണ് പാസ് ഏർപ്പെടുത്തിരിക്കുന്നത്. പാസിനായി അപേക്ഷി ക്കുമ്പോൾ തിരിച്ചുവരാൻ ഉദ്ദേശിക്കുന്ന തീയതി, സമയം, ഏത് ചെക്ക്പോസ്റ്റ് വഴി എന്നിവ രേഖപ്പെടുത്തണം. അപേക്ഷിച്ചു കഴിഞ്ഞാൽ മൊബൈൽ നമ്പർ, ഇ-മെയിൽ വഴി കേരളത്തിൽ നിന്നുള്ള പാസ് ലഭിക്കും. ഇതിനുപുറമേ യാത്ര ആരംഭിക്കുന്ന സംസ്ഥാനത്തിന്റെ പാസും ലഭ്യമാക്കണം. ഈ രണ്ടു പാസുകളും കാണിച്ചാൽ മാത്രമാണ് അതിർത്തിയിൽ നിന്നും യാത്രാനുമതി ലഭിക്കുക.

യാത്ര ചെയ്യുന്നവർ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള നമ്പർ ക്രമീകരണം അനുസരി ച്ചുമാവണം യാത്ര ചെയ്യേണ്ടത്. ഇതിനുപുറമേ ചെക്ക്പോസ്റ്റിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനയും ഉണ്ട്. കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ നാട്ടിലേക്ക് അയയ്ക്കും. രോഗലക്ഷ ണങ്ങൾ ഉണ്ടെങ്കിൽ സർക്കാരിന്റെ കോവിഡ് കെയർ സെന്ററിൽ ക്വാറന്റൈനിൽ നിർത്തും. നിരീക്ഷണ കാലയളവിനുശേഷം രോഗം ഇല്ലെങ്കിൽ വീട്ടിലേക്ക് പോകാം. ചെക്ക്പോസ്റ്റുകളിൽ ഭക്ഷണം, വിശ്രമം എന്നിവയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടു ണ്ട്. പുറപ്പെടുന്ന സംസ്ഥാനത്തെയും തിരിച്ചെത്തുന്ന സംസ്ഥാന ത്തെയും യാത്ര പാസ്സ് മാത്രമാണ് യാത്രക്കാർ കരുതേണ്ടത്. ഇടയിൽ മറ്റൊരു സംസ്ഥാനം ഉണ്ടെങ്കിൽ അതിന്റെ പാസ് ആവശ്യമില്ല. നിലവിൽ സ്വന്തമായി വാഹനം ഉള്ളവർക്കും ടാക്സിയിൽ വരുന്ന വർക്കും മാത്രമാണ് യാത്രാനുമതി. വാഹനസൗകര്യം ഇല്ലാത്തവ ർക്ക് നാട്ടിൽ എത്തുന്നതിനുള്ള നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!