മണ്ണാര്‍ക്കാട്: തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂര്‍ത്തിയായപ്പോള്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ 74.35 ശതമാനംപേര്‍ വോട്ടുരേഖപ്പെടുത്തിയതായി പ്രാഥമിക കണക്ക്. 26,677 വോട്ടര്‍മാരില്‍ 19, 835 പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 30 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. കുന്തിപ്പുഴ വാര്‍ഡില്‍ 78.69, കുളര്‍മുണ്ട-81.33, ചോമേരി-82.99, കൊടുവാളിക്കുണ്ട്- 72.72, പെരിഞ്ചോളം-68.99, ഉഭയമാര്ഗ്ഗം-60.09, അരകുര്‍ശ്ശി-76.60, വടക്കേക്കര-72.08, തെന്നാരി-85.37, അരയംകോട്-77.51, വടക്കുമണ്ണം- 65.96, നടമാളിക-66.77, ആണ്ടിപ്പാടം-68.90, നെല്ലിപ്പുഴ-83.76, ആല്‍ത്തറ-68.32, തോരാപു രം-80.18, വിനായകനഗര്‍-73.35, പാറപ്പുറം-66, നാരങ്ങപ്പറ്റ-72.86, നായാടിക്കുന്ന്- 67.54, ചന്തപ്പടി-76.15, കോടതിപ്പടി-70.63, മുണ്ടേക്കരാട്-79.79, നമ്പിയാംപടി-82.54, ഗോവിന്ദാ പുരം-75.31, കാഞ്ഞിരംപാടം- 73.78, ഒന്നാംമൈല്‍-68.35, കാഞ്ഞിരം-74.49, പെരിമ്പടാ രി-78.32, നമ്പിയാംകുന്ന്-79.69 എന്നിങ്ങനെയാണ് വാര്‍ഡുകളിലെ വോട്ടിങ് ശതമാ നം.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ 76.08 ശതമാനമാണ് രേഖപ്പെടുത്തിയ വോട്ട്. 2,29,125 ലക്ഷം വോട്ടര്‍മാരില്‍ 1,74,311 ലക്ഷംപേര്‍ വോട്ടുരേഖപ്പെടുത്തി. എട്ടു പഞ്ചായ ത്തുകളാണ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ളത്.
