മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികളുടെ സുരക്ഷകണക്കിലെടുത്ത് മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡില്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്‍വശത്ത് സീബ്രാലൈന്‍ സ്ഥാപിച്ചു. റോഡിന്റെ നവീകണപ്രവൃത്തികളുടെ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്.എഫ്.ബി.) എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ താത്ക്കാലിക അനുമതിയോടെയാണ് സ്കൂള്‍ മാനേജ്മെന്റിന്റെയും പി.ടി.എയു ടെയും നേതൃത്വത്തില്‍ സീബ്ര ലൈന്‍ സ്ഥാപിച്ചത്. 7000ത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാംപസാണിത്. സീബ്രാലൈനില്ലാത്തതിനാല്‍ ഇവിടെ റോഡ് മുറിച്ചു കടക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.ഇതിനെതുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.റോഡ് മുറിച്ചു കടക്കുന്നതിന് എന്‍.സി.സി. കേഡറ്റുകളും സഹായി ക്കും.അട്ടപ്പാടി റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായാലുടന്‍ സ്കൂള്‍ സോണ്‍, നോ പാര്‍ക്കിങ് ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് കെ.ആര്.എഫ്.ബി. അധി കൃതരും അറിയിച്ചു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് സി.മുഹമ്മദ് ബഷീര്‍, സ്കൂള്‍ മാനേജര്‍ സമദ് ഹാജി, പ്രിന്‍സിപ്പല്‍ മുഹമ്മദ് കാസിം, പ്രധാനാധ്യാപിക കെ.എം സൗദത്ത് സലീം, അസ്ലം അച്ചു, ഷറഫുദ്ധീന്‍ പഴേരി, ദീപിക, റാഹില, അധ്യാപകരായ സി.പി. മൊയ്തീന്, കെ.പി.എ സലീം, ഹംസ, മറ്റു അധ്യാപകര്‍, എന്‍.സി.സി. വിദ്യാര്‍ഥി കള്‍ പങ്കെടുത്തു.
