മണ്ണാര്‍ക്കാട്:വികസനപ്രവര്‍ത്തനങ്ങളുടെ പേരിലും അതിന്റെ തുടര്‍ച്ചയും പൂര്ത്തീ കരണവും വാഗ്ദാനം ചെയ്ത് മണ്ണാര്‍ക്കാട് നഗരസഭയില്‍ യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി.മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പോത്തോഴിക്കാവ്-കുമരംപുത്തൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള പാലവും ചങ്ങലീരി റോഡില്‍നിന്ന് പെരിമ്പടാരി കാഞ്ഞിരംപാടം-മുക്കണ്ണം വഴി നെല്ലിപ്പുഴയിലേക്കെ ത്തിച്ചേരാവുന്ന പുതിയ മിനി ബൈപ്പാസും നിര്‍മിക്കുമെന്നാണ് പ്രധാനവാഗ്ദാനം. വിദ്യാഭ്യാസം, കാര്‍ഷികം, ആരോഗ്യം, സ്ത്രീശാക്തീകരണം,പാര്‍പ്പിടം,കുടിവെള്ളം വ്യവസായം, കലാ-കായികം, ടൂറിസം ഉള്‍പ്പടെയുള്ള മേഖലകളിലെ ഭാവിവികസ നപ്രവൃത്തികളും പ്രകടനപത്രികയിലുണ്ട്.നഗരസഭാപരിധിയിലെ എല്ലാ കോളേജു കളിലും ഐ.ടി. ടെക്, എഐ, റോബോട്ടിക്സ് കോഴ്സുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. സ്ഥലം ലഭ്യമാകുന്ന പ്രകാരം മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം, വാര്‍ഡുകളില്‍ കളിസ്ഥലം, താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, കൂടുതല്‍ ഡയാലിസിസ് മെഷീനുകള്‍ ഉള്‍പ്പെടുത്തിയുള്ള ഡയാലിസിസ് സെന്റര്‍, പുതിയ വെല്‍നെസ് സെന്ററുകള്‍ എന്നിവനിര്മിക്കും. ലഹരിവ്യാപനം തടയാന്‍ പ്രത്യേക ടീം രൂപവത്കരിക്കും. 60 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും. വയോജനങ്ങള്‍ക്കുള്ള പകല്‍വീട് കൂടുതല്‍ ഇടങ്ങളില്‍ വ്യാപിപ്പിക്കും. വീടുംസ്ഥല വും ഇല്ലാത്ത 500 കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് സമുച്ചയവും നിര്‍മിക്കും. കുന്തിപ്പുഴ തീരത്ത് ഹാപ്പിനെസ് പാര്‍ക്ക്, ചെക്ക്ഡാം നിര്‍മാണവും ബോട്ടിങ്, ട്രൈബല്‍ ടൂറിസം എന്നിവ യും നടപ്പിലാക്കും. സാംസ്കാരിക ഫെസ്റ്റുകള്‍, ജനസമ്പര്‍ക്കപരിപാടികള്‍ എന്നിവയും കൊണ്ടുവരും. നഗരസഭ ഓഫിസ് ഷോപ്പിങ് കോംപ്ലക്സ്, ടൗണ്‍ഹാള്‍, ഷീ ലോഡ്ജ് , തെരു വുനായ ശല്യത്തിന് പരിഹാരം കാണാന്‍ എ.ബി.സി. സെന്റര്‍, എം.ഇ.എസ്. സ്കൂള്‍-നെല്ലിപ്പുഴ ജങ്ഷനില്‍ ഉയരനടപ്പാത എന്നിവ നിര്‍മിക്കും. സി.സി.ടി.വി. ഗ്രാമപ്രദേശ ങ്ങളിലേക്ക് വ്യാപിപ്പിക്കല്‍ ഉള്‍പ്പടെ പ്രകടനപത്രികയിലുണ്ട്.മണ്ണാര്‍ക്കാട് മേഖലയില്‍ എല്‍.ഡി.എഫ്. നേതൃത്വത്തിന്റെ ജനങ്ങളോടുള്ള സമീപനം ധാര്‍ഷ്ട്യത്തോടെയും അഹങ്കാരത്തോടെയുമാണെന്ന് ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. നടപ്പിലാ ക്കിയ കാര്യങ്ങള്‍മാത്രം നിരത്തിയാണ് യു.ഡി.എഫ്. വോട്ടര്‍മാര്‍ക്ക് മുന്നിലെത്തുന്നത്. അതിനെതിരെ എത്ര കുപ്രചാരണങ്ങള്‍ നടത്തിയാലും വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യു.ഡി.എഫ്. നേതാക്കളായ കെ.ബാലകൃഷ്ണന്, മുജീബ് പെരിമ്പിടി, സക്കീര്‍ മുല്ലക്കല്‍, വി.ഡി പ്രേംകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
