മണ്ണാര്‍ക്കാട്: അട്ടപ്പാടിയുള്‍പ്പടെയുള്ള മലയോരമേഖലകളിലേക്കും ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള സര്‍വീസുകളും നടത്തുന്ന മണ്ണാര്‍ക്കാട് കെ.എസ്.ആര്. ടി.സി. ഡിപ്പോ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നു.കാലപ്പഴക്കമുള്ള ബസുകാണ് പ്രധാന പ്രശ്നം. 32 ബസുകളും 26 സര്‍വീസുകളുമാണ് ഡിപ്പോയില്‍നിന്നുള്ളത്. ഡിപ്പോയില്‍ പുതിയ ബസുകളെത്തിയിട്ട് വര്‍ഷങ്ങളായി.നിലവിലുള്ള ബസുകളില്‍ 11 എണ്ണം 15വര്‍ഷം കാലാവധിയായതാണ്. ഇതുമുഴുവന്‍ സര്‍വീസ് നടത്തുന്നതും അട്ടപ്പാടിയിലേക്കാണ്.
ആനമൂളിവരെയുള്ള റോഡിലെ പ്രശ്നങ്ങളും ചുരംയാത്രയും അതുകഴിഞ്ഞ് ആനക്കട്ടി വരെയുള്ള കുഴികളും താണ്ടി സര്‍വീസ് കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ബസുകള്‍ അറ്റകുറ്റപ്പണിക്ക് നിര്‍ത്തിയിടേണ്ടിവരുന്നു.ചുരത്തിലൂടെയുള്ള യാത്രയും വെല്ലുവിളി കളുയര്ത്തുന്നുണ്ട്. അട്ടപ്പാടിയിലേക്ക് ഓടിയിരുന്ന മൂന്നു ബസുകള്‍ കാലാവധിയും കഴിഞ്ഞതോടെ ഉപയോഗിക്കാന്പറ്റാതായി കിടക്കുകയാണ്. മറ്റു ബസുകള്‍ക്ക് കേടു പാടുകള്‍ നിത്യസംഭവമാണ്. സമയനഷ്ടത്തിനുപുറമെ സാമ്പത്തികനഷ്ടവും ബാധ്യത യാകുന്നു. പ്രതിദിനം 4.5 ലക്ഷംരൂപ വരുമാനമുള്ള ഡിപ്പോയിലാണ് ഇത്തരം പ്രതി സന്ധി. ബസുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ ഡിപ്പോയിലുള്ളത് ഒരു ഷെഡ് മാത്രമാണ്. രണ്ടു ബസുകള്‍മാത്രമാണ് ഒരേസമയം ഇവിടെ നിര്ത്തിയിടാന്പറ്റൂ. മറ്റു ബസുകളുടെ അറ്റകുറ്റപ്പണി ജീവനക്കാര്‍ മഴയും വെയിലുമേറ്റ് ചെയ്യേണ്ട ഗതികേടിലാണ്.
പഴയ ഷെഡ് ഉപയോശൂന്യമായികിടക്കാന്തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത് നന്നാ ക്കാനുള്ള നടപടികളും ഫലവത്തായിട്ടില്ല.മെക്കാനിക് വിഭാഗത്തിന് വെല്‍ഡിങ് നടത്തുന്നതിനാവശ്യമായ വെല്‍ഡിങ് കേബിള്പോലും പുതിയത് ലഭിച്ചിട്ടില്ല. പഴയ കേബിള്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ഷോക്കേല്‍ക്കുന്നതായും ജീവനക്കാര്‍ പറയുന്നു. മാസത്തില്‍ 30 തവണയെങ്കിലും ബസുകളുടെ അറ്റകുറ്റപ്പണി ഇവിടെ വേണ്ടിവരുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.മെക്കാനിക് വിഭാഗത്തില്‍ ജീവനക്കാ രുടെ കുറവുമുണ്ട്.ഡിപ്പോയിലെത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ഇരിക്കാനു മുള്ള സൗകര്യങ്ങളുമില്ല.
ജോസ് ബേബി എം.എല്‍.എ.യുടെ പ്രത്യേകവികസനഫണ്ട് ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച സബ് ഡിപ്പോ കെട്ടിടമാണ് യാത്രക്കാരുടെ വിശ്രമകേന്ദ്രം. എന്നാല്‍ ഇവിടെ ഇരിക്കാനായി മൂന്നു കസേരകള്മാത്രമാണ്. കൂടുതല്‍ കസേരകള്‍ അനുവദി ച്ചുകിട്ടിയാല് ഉപകാരപ്രദമാകുമെന്ന് ഡിപ്പോ അധികൃതരും പറയുന്നു. പൊതുശൗചാല യമുള്ളതാണ് ആകെയുള്ള ആശ്വാസം. ഡിപ്പോയിലേക്കുള്ള പ്രവേശനറോഡും തകര് ന്നുകിടക്കുകയാണ്.
