മണ്ണാര്‍ക്കാട്: വേനലെത്തും മുന്നേ കുന്തിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി കുറ ഞ്ഞു.ഭാരതപ്പുഴയുടെ പ്രധാനകൈവഴിയായ കുന്തിപ്പുഴ വിവിധതദ്ദേശസ്ഥാപനങ്ങളി ലെ കുടിവെള്ളപദ്ധതികളുടെയും തീരപ്രദേശങ്ങളിലെ കാര്‍ഷികമേഖലയുടെയും ആശ്രയംകൂടിയാണ്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുലാമഴ കാര്യമായി ലഭിക്കാതിരുന്നതാണ് ഇത്തവണ പുഴയിലെ ജലനിരപ്പ് കുറയാനിടയാക്കിയത്. കുരു ത്തിച്ചാലില്നിന്ന് രൂപപ്പെടുന്ന കുന്തിപ്പുഴ പലഭാഗങ്ങളിലും ചാലുകളായാണ് ഒഴു കുന്നത്. മുന്‍വര്‍ഷങ്ങളില്‍ രൂപപ്പെട്ട പുഴയിലെ മണല്‍തിട്ടകള്‍ നീക്കംചെയ്യാത്തതും ജലസംഭരണത്തെ ബാധിച്ചു.
ദേശീയപാതയിലുള്ള കുന്തിപ്പുഴപാലത്തിന് സമീപമുള്ള ഭാഗത്ത് പുഴയുടെ ഭൂരിപക്ഷ വും മണല്‍തിട്ടകളാണ്. അരകിലോമീറ്റര്ദൂരത്തിനടുത്താണ് ഇത്തരംതിട്ടകള് പുഴ കവര്‍ന്നിട്ടുള്ളത്. ഇതുകൊണ്ടുതന്നെ പുഴ ഒരുവശംചേര്ന്നാണ് ഒഴുകുന്നത്. മണ്ണാര് ക്കാട്-തെങ്കര സമഗ്രകുടിവെള്ള പദ്ധതിയുട പമ്പ് ഹൗസും ഇതിനുസമീപമാണുള്ളത്. ജലനിരപ്പ് കുറയുന്നത് കുടിവെള്ളവിതരണപദ്ധതിയേയും ബാധിച്ചേക്കും. മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് പുറമെ, കുമരംപുത്തൂര്‍, കരിമ്പുഴ പഞ്ചായത്തുകളുടെയും കുടിവെള്ള പദ്ധതികള്‍ കുന്തിപ്പുഴയെ ആശ്രയിച്ചാണ്. ഏക്കര്‍കണക്കിന് കാര്‍ഷികമേഖലയും പുഴയുടെ ഇരുതീരങ്ങളിലുമായുണ്ട്. പുഴയില്ജലനിരപ്പ് കുറഞ്ഞാല്‍ സമീപപ്രദേശങ്ങ ളിലെ കിണറുകളിലേയും ജലനിരപ്പ് താഴും.
കഴിഞ്ഞ വേനല്‍ക്കാലത്തും പുഴയില്‍ ജലനിരപ്പ് പാടെതാഴ്ന്നിരുന്നു. പോത്തോഴിക്കാ വ് തടയണയിലും മണല്‍തിട്ടകള്‍ നീക്കംചെയ്യാത്തതിനാല്‍ ജലസംഭരണത്തിന് വെല്ലു വിളിയുയര്ത്തുണ്ട്. തടയണയിലെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കാത്തതിനാല്‍ ജലം ഒഴു കി പാഴാകുന്നു. കഴിഞ്ഞമാസം നിറഞ്ഞുകവിഞ്ഞ തടയണയില്‍ ഇപ്പോള്‍ അടിത്തട്ടു കാണാവുന്ന സ്ഥിതിയായി. 2018-19 വര്‍ഷങ്ങളിലെ പ്രളയസമയത്താണ് പുഴയില്‍ വന്‍തോതില്‍ മണലും ചെളിയും അടിഞ്ഞുകൂടിയത്. ചെറുകിടജലസേചനവകുപ്പാണ് ഇതുനീക്കംചെയ്യേണ്ടത്. ഫണ്ടിന്റെ അപര്യാപ്തതമൂലം നാമമാത്രമായ പ്രവൃത്തികള്‍ മാത്രമാണ് പലഭാഗങ്ങളിലായി അധികൃതര്‍ നടത്തിയിട്ടുള്ളത്.
