പാലക്കാട്:വന്യമൃഗശല്യത്തിനെതിരെ കര്‍ഷക അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് രേഖാമൂലം ഒപ്പിട്ടു തരുന്നവര്‍ക്ക് മാത്രമേ വോട്ടുള്ളൂ എന്ന കിഫയുടെ സംസ്ഥാന തല കാംപെയിന് പാലക്കാട് ജില്ലയില്‍ ആരംഭിച്ചു.ഇതിന്റെ ഭാഗമായി ജില്ലയിലെ വന്യമൃഗ ശല്ല്യം രൂക്ഷമായ പഞ്ചായത്തുകളില്‍ സത്യപ്രസ്താവന ഒപ്പിടല്‍ കാംപെയിനും നടക്കു ന്നുണ്ട്.’കാട്ടുമൃഗങ്ങളുടെ ഒപ്പമെങ്കില്‍ ഇനി വോട്ടില്ല,ഏതു പാര്ട്ടിയായായലും കര്‍ഷക ന് ഒപ്പമെങ്കില്‍ മാത്രം വോട്ട്’ എന്ന ബോര്‍ഡുകള്‍ മലയോരമേഖലയില്‍ സ്ഥാപിച്ചിട്ടുണ്ട്. സ്വന്തം കൃഷിയിടത്തില്‍ എത്തുന്ന വന്യമൃഗത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വന്യമൃഗത്തിന് എന്തെങ്കിലും സംഭവിച്ചാല്‍,കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള ‘സെല്‍ഫ് ഡിഫന്‍സ് ‘ പരിരക്ഷ കര്ഷകന് ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുമെന്നുള്ള സത്യപ്രസ്താവനയും വോട്ടുചോദിച്ചെത്തുന്ന സ്ഥാനാര്‍ഥികളില്‍ നിന്നും ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നുണ്ട്.അതിന് തയാറാകാത്തവര്ക്ക തെരഞ്ഞെടു പ്പില്‍ മറുപടി നല്‍കുമെന്ന് സംസ്ഥാന ചെയര്മാന് അലക്സ് ഒഴുകയില്‍, ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര എന്നിവര്‍ അറിയിച്ചു.
