മണ്ണാര്‍ക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം മണ്ണാര്‍ക്കാട് മൂകാംബിക വിദ്യാനികേതനില്‍ തുങ്ങി.ജില്ലയിലെ വിവിധ വിദ്യാനികേതന്‍ സ്കൂളുകളിലെ ആയിരത്തോളം കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.106 ഇനങ്ങളിലാണ് മത്സരങ്ങള്‍. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.വിദ്യാനികേതന്‍ സങ്കുല്‍ സംയോജക് പി.സുരേഷ് കുമാര്‍ അധ്യക്ഷനായി. മൂകാംബിക വിദ്യാനികേതന്‍ പ്രസിഡന്റ് രാമന് നമ്പീശന്, ജില്ലാ സെക്രട്ടറി എം.ബി.മുകുന്ദന്, ക്ഷേമസമിതി പ്രസിഡന്റ് ബിജു നല്ലമ്പാനി, മാതൃസമിതി പ്രസിഡന്റ് ചന്ദ്രലേഖ, വിനോദ് അമ്പാഴക്കോട്, ചെയര്മാന് മുരളീധരന് പാലോട്, മൂകാംബിക വിദ്യാനികേതന്‍ സെക്രട്ടറി അഡ്വ.പി.എം.ജയകുമാര്‍, പി.ഉണ്ണിക്കൃഷ്ണന്, അനീഷ് കുറുവട്ടൂര്, രേണുക മനോജ് എന്നിവര്‍ സംസാരിച്ചു. കലോത്സവം ശനിയാഴ്ച സമാപിക്കും.
