പാലക്കാട്: ട്രെയിനില്‍ മൊബൈല്‍ മോഷണം നടത്തിയ സംഭവത്തില്‍ യുവാവിനെ റെയില്‍വേ പൊലിസ് പിടികൂടി. തൃശ്ശൂര്‍ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ ചെന്നാര വീട്ടി ല്‍ വിജീഷ് (35) ആണ് പിടിയിലായത്.

അസം ദുബ്രി സ്വദേശി ഹാഫിസുല്‍ റഹ്മാന്റെ മൊബൈലാണ് നഷ്ടപ്പെട്ടത്. ദിബ്രുഗ ര്ഹ് വിവേക് എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ഇതുപ്രകാരം റെയില്‍ പൊലിസ് ഒന്നിച്ചു അന്വേഷണം നടത്തിവരുന്നതിനിടെ പ്രതി പിടിയിലാവുക യായിരുന്നു. ഇയാള്‍ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലായി പത്തോളം മോഷണകേസു കളില്‍ പ്രതിയാണെ ന്ന് റെയില്‍വേ പൊലിസ് പറയുന്നു. എസ്.ഐമാരായ കെ.ജെ പ്രവീണ്‍, ജയശങ്കര്‍, സീനിയര്‍ സിവില്‍ പ പൊലിസ് ഓഫിസര്‍ രജിഷ് മോഹന്‍ദാസ്, ഫെബിന് ജോസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി എസ്.ഐ. കെ.ജെ പ്രവീണ്‍ അറിയിച്ചു.
