മണ്ണാര്‍ക്കാട്:തദ്ദേശതിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞപ്പോള്‍ മണ്ണാര് ക്കാട് മേഖലയില്‍ എട്ടു ഗ്രാമപ്പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്ത്, നഗരസഭയി ലുമായി മത്സരിക്കുന്നത് 651 പേര്. ഇതില്‍ 334 പേര് പുരുഷന്മാരും 317 വനിതകളു മാണ്.മണ്ണാര്‍ക്കാട് നഗരസഭയില്‍ മത്സരിക്കുന്നത് 93 പേരാണ്. ഇതില്‍ 49 പുരുഷന് മാരും 44 വനിതകളുമാണ്. 66 നാമനിര്‍ദ്ദേശപത്രികള്‍ പിന്‍വലിക്കപ്പെട്ടു. തച്ചനാട്ടുകര പഞ്ചായത്തില്‍ 51 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 27 പുരുഷന്മാരും 24 വനിത കളുമാണ്.40 പത്രികകള്‍ പിന്‍വലിച്ചു. അലനല്ലൂര്‍ പഞ്ചായത്തില്‍ 80 സ്ഥാനാര്‍ഥി കളാണ് മത്സരരംഗത്തുള്ളത് 46 പുരുഷന്മാരും 34 വനിതാ സ്ഥാനാര്ഥികളാണുമുള്ളത്. 50 പത്രികകള്‍ പിന്‍വലിച്ചു. കരിമ്പ പഞ്ചായത്തില്‍ 56 സ്ഥാനാര്‍ഥികളാണ് മത്സരിക്കു ന്നത്. 26 പുരുഷന്മാരും 30 വനിതകളുമാണ്. 31 പത്രികള്‍ പിന്‍വലിച്ചു. കോട്ടോപ്പാടം പഞ്ചായത്തില്‍ 79 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. 43 പുരുഷന്മാരും 36 വനിത കളുമാണുള്ളത്. 48 പത്രികകള്‍ പിന്‍വലിച്ചു. കുമരംപുത്തൂര്‍ പഞ്ചായത്തില്‍ 69 പേരാ ണ് മത്സരിക്കുന്നത്. 35 പുരുഷന്മാരും 34 വനിതകളുമാണ്. 46 പത്രികകള്‍ പിന്‍വലിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ 65 സ്ഥാനാര്‍ഥികളാണുള്ളത്. 28 പുരുഷന്മാരും 37 വനി തകളുമാണ്. 36 പത്രിക പിന്‍വലിച്ചു. തച്ചമ്പാറ പഞ്ചായത്തില്‍ 44 സ്ഥാനാര്‍ഥികളാണു ള്ളത്. ഇതില്‍ 21 പുരുഷന്മാരും 23 വനിതകളുമുണ്ട്. 32 പത്രികകള്‍ പിന്‍വലിച്ചു. തെങ്ക ര പഞ്ചായത്തില്‍ 56 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. 29 പുരുഷന്മാരും 27 വനിത കളും മത്സരിക്കും. 29 പത്രികകള്‍ പിന്‍വലിക്കപ്പെട്ടു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തി ല്‍ 58 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 30 പുരുഷന്മാരും 28 വനിതകളും മത്സരി ക്കുന്നു. 32 പത്രികകള്‍ പിന്‍വലിച്ചു.
