കാഞ്ഞിരപ്പുഴ: നിരവധിതവണ പുലിയുടെസാന്നിധ്യമുണ്ടായ വാക്കോടന്‍ ഭാഗത്ത് ജന ങ്ങളുടെ ഭീതികണക്കിലെടുത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചു. പിച്ചളമുണ്ട ഭാഗത്തെ വാക്കോടന്‍ മലയക്ക് സമീപമുള്ള കൊട്ടാരത്തില്‍ ജോര്‍ജിന്റെ തോട്ടത്തിലാണ് പുലിക്കൂട് സ്ഥാപിച്ചത്. ഇന്നലെ ഉച്ചയോടെ മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിലുള്ള വനപാലകരെ ത്തിയാണ് കൂട് സ്ഥാപിച്ചത്. പുലിസാനിധ്യമറിയാനായി കഴിഞ്ഞദിവസം നിരിക്ഷണ കാമറ സ്ഥാപിച്ചിരുന്നു. കൂടുതല്‍ നിരീക്ഷണകാമറകള്‍ അടുത്തദിവസം സ്ഥാപി ക്കുമെന്നും റേഞ്ച് ഓഫിസര്‍ അറിയിച്ചു. കാമറകളും പരിശോധിക്കും. സ്ഥലത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണം തുടരുകയും ചെയ്യും.കഴിഞ്ഞ ഒരു മാസത്തോളമായി വാക്കോടന്‍ മലയോടുചേര്ന്നുള്ള വിവിധ പ്രദേശങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാണ്. ദിവസങ്ങള്‍ക്കുമുന്‍പ് ജോര്‍ജിന്റെ തോട്ടത്തില്‍ കാട്ടുവെട്ടുന്ന തൊഴിലാളികള്‍ക്കു നേരെ പുലി പാഞ്ഞടുത്തിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ 16ന് ടാപ്പിങ് തൊഴിലാളിയായ ബോസ് നെല്ലിക്കല്‍ വന്യമൃഗത്തെ കണ്ടു ഓടി രക്ഷപ്പെട്ടിരുന്നു. ഇതിനും ഏതാനും ദിവസം മുന്‍പു ജോഷി മുത്തനാട്ടിന്റെ ആടിനെയും വന്യമൃഗം പിടികൂടുകയുണ്ടായി. ആഴ്ചകള്‍ക്കു മുന്‍പ് കുണ്ടറമ്പില് അംബികയുടെ വീട്ടിലെ വളര്‍ത്തുമൃഗത്തെ പുലി പിടികൂടിയ ദൃശ്യം സിസിടിവി യില്‍ പതിഞ്ഞിരുന്നു. വാക്കോടന്‍ , ചുള്ളിപ്പറ, നിരവ്, ചെന്തണ്ട് ഭാഗങ്ങളില്‍ കടുവ, പുലി എന്നിവയുടെ സാന്നിധ്യം നിരവധിതവണയുണ്ടായതോടെ നാട്ടുകാരും ഭീതിയിലായിരിക്കുകയാണ്. തുടര്‍ന്ന് ഡി.എഫ്.ഒക്ക് പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരംകാണണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിഷേധറാലിയും സംഘടിപ്പിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറിലധികംപേര്‍ പങ്കെടുക്കുകയുണ്ടായി.
