മണ്ണാര്‍ക്കാട്: തദ്ദേശസ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് തിരക്കിലായതോടെ കാട്ടുപന്നിക ളെ അമര്‍ച്ചചെയ്യുന്ന ദൗത്യത്തിനും താത്കാലിക ഇടവേള. പെരുമാറ്റചട്ടം നിലവിലുള്ള തിനാല്‍ ഷൂട്ടര്‍മാര്‍ക്ക് തോക്ക് പൊലിസിലേല്പ്പിക്കേണ്ട സാഹചര്യമുള്‍പ്പെടെയുള്ള സാങ്കേതിക തടസ്സങ്ങളാണ് ദൗത്യത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്.നിലവിലെ ഭരണ സമിതിയുടെ കാലയളവ് ഡിസംബര്‍ 20വരെയാണ്. കാട്ടുപന്നിപ്രശ്നത്തില് അടിയന്തര ഘട്ടങ്ങളില്‍ സെക്രട്ടറിക്ക് ഉത്തരവിടാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഷൂട്ടര്‍ മാരുടെ സേവനം ലഭിക്കില്ല. അംഗീകൃത ഷൂട്ടര്‍മാര്‍ തോക്കുകള്‍ പൊലിസ് സ്റ്റേഷനു കളില്‍ ഏല്‍പ്പിച്ചുതുടങ്ങി. 871 അംഗീകൃത ഷൂട്ടര്‍മാരാണ് വനംവകുപ്പിന്റെ കണക്കി ലുള്ളത്. മാലിന്യനിര്‍മാര്‍ജ്ജനം, പരിപാലനമില്ലാതെ കിടക്കുന്ന തോട്ടങ്ങള്‍, കൃഷിയി ടങ്ങള്‍ എന്നിവിടങ്ങളിലെ അടിക്കാടുകള്‍ വെട്ടിതെളിക്കല്‍ എന്നിവയ്ക്കെല്ലാം ജന പ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്തുരുമിച്ചുള്ള പ്രവര്‍ത്തനം വേണ്ടതുണ്ട്. അല്ലാത്തപക്ഷം കാട്ടുപന്നികള്‍ നാട്ടിലേക്കിറങ്ങുകയും പെറ്റുപെരുകാ നും കാരണമാകുമെന്ന് വനംവകുപ്പും പറയുന്നു.
2022ലാണ് അംഗീകൃത ഷൂട്ടര്മാര്മുഖേന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഇപ്രകാരം 2025വരെ 2000ത്തിലധികം കാട്ടു പന്നികളെ മാത്രമാണ് സംസ്ഥാനത്ത് വെടിവെച്ചുകൊന്നിട്ടുള്ളത്. ഷൂട്ടര്‍മാരെ ലഭ്യമാ കാത്തതായിരുന്നു പ്രതിസന്ധി. ഇതുപരിഹരിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് ‘ മിഷന് വൈല്‍ഡ് പിഗ് ‘ എന്ന ദൗത്യത്തിന് രൂപംകൊടുത്ത് അംഗീകൃത ഷൂട്ടര്‍മാരുടെ പട്ടികതയ്യാറാക്കി. ഇതിലൂടെ തദ്ധേശസ്ഥാപനങ്ങള്ക്ക് സഹായവും പിന്തുണയും നല് കിവരുന്നു. തുടര്‍ന്ന് 3000ത്തോളം കാട്ടുപന്നികളെകൂടി കൊന്നൊടുക്കാന്‍ സാധിച്ചതാ യി മിഷന് വൈല്‍ഡ് പിഗ് ദൗത്യത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ അറിയി ച്ചു. ഒരു കാട്ടുപന്നിയെ കൊല്ലുന്നതിന് ഷൂട്ടര്‍ക്ക്1500 രൂപവീതവും ജഡം സംസ്കരിക്കു ന്നതിന് 2000 രൂപ വീതവും ദുരന്തനിവാരണഫണ്ടില്‍നിന്ന് നല്‍കാനും സര്‍ക്കാര്‍ ഉത്തര വിറക്കിയിരുന്നു. ഇപ്രകാരം ഓരോ പഞ്ചായത്തിനും ഒരു സാമ്പത്തികവര്‍ഷം ഒരു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. നിലവില്‍ ഈ തുക അനുവദിച്ചുകിട്ടുന്നതിനും പഞ്ചായത്ത് തലത്തില്‍നിന്ന് ജില്ലാ കളക്ടേറ്റിലേക്കുള്ള ഇടപെടല്‍വേണം.
