മണ്ണാര്‍ക്കാട്: വികസനവും ജനാധിപത്യ-മതേതരമൂല്യങ്ങള്‍ സംരക്ഷിക്കാനും മുന്നണി കള്‍ തെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മണ്ണാര്‍ക്കാട് ഇപ്പോഴും വികസന മുരടിപ്പുകളുണ്ട്.ഇതെല്ലാം പരിഹരിക്കണം.അതിനുപകരം വിവാദങ്ങളും വാദപ്രതി വാദങ്ങളും സ്വതന്ത്രസ്ഥാനാര്‍ഥി വിഷയങ്ങളുമൊക്കെയാണുള്ളത്.ഇതെല്ലാം സമവായ ത്തിലൂടെ നേതാക്കള്‍ പരിഹരിക്കണം.വിമര്‍ശിക്കുന്നവരും ആത്മപരിശോധന നടത്ത ണം.ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന ദേശീയ തൊഴില്‍നയം, എസ്. ഐ.ആറുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ തുടങ്ങിയ,രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാനാണ് മുന്നണികള്‍ ശ്രമിക്കേണ്ടത്. ഇക്കാര്യത്തില്‍ യുവജനതയ്ക്ക് രാഷ്ട്രീയബോധവത്കരണം നടത്താനുള്ള ശ്രമവും മുന്നണികള്‍ നടത്തണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കാട്ടുകുളം, താലൂക്ക് പ്രസിഡന്റ് ബാപ്പുട്ടി നാലകത്ത് എന്നിവര്‍ പറഞ്ഞു.
