മണ്ണാര്‍ക്കാട്:കലാലയ ജീവിതത്തില്‍ അപ്രതീക്ഷിതമായൊരു വിദേശയാത്രാ അവ സരം ലഭിച്ചതിന്റെ ആവേശത്തിലാണ് മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജിലെ ഒന്‍പത് വിദ്യാര്‍ഥികള്‍. ഇന്തോനേഷ്യയിലെ യൂനിസ്ബ സര്‍വകലാശാലയില്‍ 26 മുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് മൊബിലിറ്റി പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് ഇവര്‍ തിങ്കളാഴ്ച യാത്ര തിരിക്കും.എം.ഇ.എസ്. കല്ലടി കോളജും യൂനിസ്ബ സര്‍വകലാശാലയും തമ്മിലുള്ള ധാരണ പത്രത്തിന്റെ അടിസ്ഥാ നത്തിലാണിതെന്ന് കോളജ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍വകലാശാലയിലെ മെഡിക്കല്‍, എന്‍ജിനീയറിങ് വിഭാഗങ്ങള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള അക്കാദമിക സെഷനുകള്‍, ദുരന്തനിവാരണ പരിശീലനം, സംവാദങ്ങള്‍, സൗഹൃദ കായിക മത്സരങ്ങള്‍ തുടങ്ങി യവ പരിപാടിയുടെ ഭാഗമായി നടക്കും. കോളേജിലെ വിവിധവകുപ്പുകള്‍ക്ക് കീഴില്‍ പഠനം നടത്തുന്ന ഹഫ്രീന് വലിയാട്ട്, ഇ.വി. ഫാത്തിമ നഹ് ല നൗഷാദ്, പി.ഫസല്‍ റഹ്മാന്, ഹിഷ, എം.അന്‍ഷിദ ജാസ്മിന്, ഇ.ലെന, എന്‍.കെ ഫാത്തിമഹിബ, ഒ.ഹസ്ന, ഹസ്ന പര്വീന് എന്നീ വിദ്യാര്‍ഥികളാണ് സംഘത്തിലുളളത്.കോളജിലെ കോമേഴ്സ് വിഭാഗം അധ്യാപകരായ ഡോ.പി.മുഹമ്മദ് റാഫി, ഡോ.എ. അസ്ഹര്‍ എന്നിവരും വിദ്യാര്‍ഥി കള്ക്കൊപ്പമുണ്ടാകും.വാര്‍ത്താ സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി. രാജേഷ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍,ഡോ.പി.മുഹമ്മദ് റാഫി, ഡോ.ടി. സൈനുല്‍ ആബിദ് എന്നിവര്‍ പങ്കെടുത്തു.
