മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് സെന്റ് ജെയിംസ് റോമന്‍ കാത്തലിക് ഫൊറോന ദേവാ ലയത്തിലെ 12-ാമത് ഊട്ടുതിരുനാള് 25ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.23ന് വൈകീട്ട് 4.30ന് തിരുനാള്‍ കൊടിയേറ്റം നടക്കും. സുല്‍ത്താന്‍പേട്ട രൂപത വികാരി ജനറാള്‍ മോണ്‍.മരിയ ജോസഫ് മുഖ്യകാര്മികനാ കും. തുടര്‍ന്ന് രൂപം നടയിറക്കല്,പ്രദക്ഷിണം, മാലചാര്‍ത്തല്‍ എന്നിവയുണ്ടാകും.24ന് വൈകീട്ട് നാലിന് ദിവ്യബലി, വചനസന്ദേശം,നൊവേന,ആരാധന എന്നിവയ്ക്ക് രൂപത പി.ആര്.ഒ. ഫാ. വിജീഷ് പി.ഡെന്നീസ് കാര്‍മികനാകും.തിരുനാള്‍ ദിനമായ 25ന് രാവിലെ 10.30ന് കൊല്ലംരൂപത മെത്രാന് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരിക്ക് സ്വീകര ണം നല്‍കും.ദിവ്യബലിക്ക് ബിഷപ് മുഖ്യകാര്‍മികനാകും.തുടര്‍ന്ന് നൊവേന,പ്രദക്ഷി ണം എന്നിവയ്ക്ക് ഫാ.ഡെന്‍സില്‍ ക്ലീറ്റസ് നേതൃത്വം നല്‍കും.വാര്‍ത്താ സമ്മേളനത്തി ല്‍ വികാരി ഫാ. തദ്ദേവൂസ് ഡാനിയേല്‍, ഡീക്കന്‍ ആന്‍സണ്‍, തിരുനാള്കമ്മിറ്റി ഭാര വാഹികളായ ഫ്രാന്‍സിസ്, മാര്ട്ടിന്, ലാലു, സാബു എന്നിവര്‍ പങ്കെടുത്തു.
