മണ്ണാര്‍ക്കാട്: കൃഷിക്കായുള്ള ജലവിതരണത്തിന് മുന്നോടിയായി കാഞ്ഞിരപ്പുഴ ജല സേചന പദ്ധതി കനാലുകളില്‍ പുതിയ ഷട്ടറുകള്‍ അടുത്ത ആഴ്ചയോടുകൂടി സ്ഥാപിച്ച് തുടങ്ങും. ഇതിന്റെ ഭാഗമായി കേടായ തടിഷട്ടറുകള്എടുത്തുമാറ്റി. ഇരുമ്പിന്റെ പുതിയ ഷട്ടറുകളാണ് പകരം സ്ഥാപിക്കുന്നത്. ആകെ 30 ഷട്ടറുകളാണ് മാറ്റി സ്ഥാപി ക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍, ഇടതുകരയില് ഏഴും വലതുകര കനാലില്‍ ആറ് ഷട്ടറുകളുമാണ് മാറ്റിസ്ഥാപിക്കുക. ഇതിന്റെ ഭാഗമായി കേടായ ഒമ്പത് തടിഷട്ടറു കളും നാല് ഇരുമ്പിന്റെ ഷട്ടറുകളും എടുത്തുമാറ്റിയിട്ടുണ്ട്.വലതുകരയില്‍ മെഴുകും പാറ, അമ്പംകുന്ന്, ഇടതുകരയില് പൊന്നംകോട്, കല്ലടിക്കോട് ഭാഗങ്ങളിലാണ് ഷട്ടറു കള്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കനാല്പരിപാലത്തിന് നാലു കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിര പ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് അധികൃതര്‍ ജലസേചന വകുപ്പിന് കഴിഞ്ഞവര്‍ഷം കത്തു നല്‍കിയിരുന്നു. ഇതുപ്രകാരം പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുക യായിരുന്നു. ഇതുപയോഗിച്ചാണ് പ്രവൃത്തികള്‍ നടത്തുന്നത്.കാഞ്ഞിരപ്പുഴയിലെ മൈന എന്‍ജിനീയേഴ്സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ള ത്. മലമ്പുഴയിലെ ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ നടക്കുക.ഒരുവര്‍ഷമാണ് കരാര്‍ കാലാവധി. അതേസമയം എത്രയും വേഗംപ്രവൃത്തികള് പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനാലുകളിലെ ഷട്ടറുകളുടെ അറ്റകുറ്റപണികള്‍ യഥാസമയം നടക്കാത്തതിനാല്‍ പലയിടങ്ങളിലും കനാലുകളില്‍ നിന്നും വെള്ളം പാഴാകുന്നത് പതിവായിരുന്നു. വര്‍ഷങ്ങളായി ഇതിനൊന്നും ഫണ്ട് അനുവദിക്കാതിരുന്നതാണ് പ്രശ്നം.പ്രധാന കനാലുകള്‍ കൂടാതെ ഉപകനാലുകളിലേയും ഷട്ടറുകള്‍ അറ്റകുറ്റപണി നടത്തേണ്ട തുണ്ട്.നിലവില്‍ കൂടുതല്‍ തുക അനുവദിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ ഷട്ടറുകളും മാറ്റി സ്ഥാപിക്കാനാവൂ എന്നും അധികൃതര്‍ പറഞ്ഞു.അടുത്തമാസം ആദ്യവാരത്തില്‍ ജലവിതരണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായുള്ള കനാല്‍ വൃത്തിയാക്കലും പുരോഗമിക്കുകയാണ്.
