മണ്ണാര്‍ക്കാട്: വനപാലകരും വിദ്യാര്‍ഥികളും ചേര്‍ന്ന് അട്ടപ്പാടി ചുരം റോഡ് ശുചീ കരിച്ചു.റോഡിന്റെ ഇരുവശങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. മണ്ണാര് ക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂളിലെ എന്‍.സി.സി. വിദ്യാര്‍ഥികളും ചേര്‍ന്നാണ് ചുരംറോഡ് ശുചീകരിച്ചത്. ആനമൂളി ബ്ലോക്കിലെ ചുരംഭാഗങ്ങളില് നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ചാക്കുകളിലാക്കി അഗളി പഞ്ചായത്തിന് കൈമാറി. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ (ഗ്രേഡ്) സി.എം മുഹമ്മദ് അഷ്റഫ്, അസോസിയേറ്റ് എന്‍.സി.സി. ഓഫിസര്‍ ലെഫ്. പി.ഹംസ, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.കീപ്തി, കെ.അജീഷ, എസ്.ഷീജ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കെ.ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്കി.
