കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുവര് ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സി.പി.ആര്.പരിശീ ലനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. സ്കൂള്‍ ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ്, പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവ യുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിശീലനവും സെമിനാറും പൂര്‍വവിദ്യാര്‍ഥി യും കിംസ് അല്‍ശിഫ ആശുപത്രിയിലെ ഇ.എന്‍.ടി. സര്‍ജനുമായ ഡോ.പി.കെ ബേബി സസ്ന ഉദ്ഘാടനം ചെയ്തു.ഹൃദയസ്തംഭനം ഉണ്ടാകുന്ന വ്യക്തികളില്‍ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയായ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ പരിശീ ലനം സമൂഹത്തില്‍ സാര്‍വത്രികമായി നല്‍കണമെന്ന് ഡോ. സസ്ന പറഞ്ഞു. ശരിയാ യ രീതിയില്‍ സിപിആര്‍ നല്കി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാല്‍ രോഗി യെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. പ്രിന് സിപ്പാള് എം.പി.സാദിഖ് അധ്യക്ഷനായി.പ്രധാനാധ്യാപകന് കെ.എസ് മനോജ്, അല്‍ ശിഫ ഹെല്‍ത്ത് കെയര്‍ പ്രമോഷന് ഹെഡ് അബ്ദുള്ള ഷാക്കിര്‍, സ്റ്റാഫ് സെക്രട്ടറി പി. ഗിരീഷ്,പി.മനോജ്,പി.സൈനുല്‍ ആബിദീന്‍, ജി.അമ്പിളി,ഇ.കെ.സൂര്യ, എസ്.അമൃത, ടി.അഖില,ടി.സ്വപ്ന,ഷിജി ജോര്‍ജ് സംസാരിച്ചു.നാനൂറോളം കുട്ടികള്‍ പങ്കെടുത്തു. അല്‍ഷിഫ അത്യാഹിത വിഭാഗത്തിലെ ഡോ. റാസി,അഞ്ജിത,ഉസാമ,ഇംറാന്‍ എന്നിവര്‍ നേതൃത്വം നല്കി.
