അലനല്ലൂര്‍: എല്‍.ഡി.എഫ്. അലനല്ലൂര്‍ പഞ്ചായത്ത് എട്ടാംവാര്‍ഡ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് പെരിമ്പടാരി സെന്ററില്‍ നടന്നു. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എം.ജിനേഷ് ഉദ്ഘാടനം ചെയ്തു. ടി.ബാലചന്ദ്രന് അധ്യക്ഷനായി. സ്ഥാനാര്‍ഥികളായ കെ.എ സുദര്ശനകുമാര് (ജില്ലാ പഞ്ചായത്ത്), സൗഭാഗ്യ (ബ്ലോക്ക് പഞ്ചായത്ത്), അനിത മുരളീധരന് (ഗ്രാമപഞ്ചായത്ത്),മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എന്‍.അനു, ജയന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
