മണ്ണാര്‍ക്കാട്: എസ്.എസ്.എഫ്. പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സമ്മേളനമായ സ്റ്റുഡന്റ്സ് ഗാല നാളെ കൊടക്കാട് കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ ഭാഗമായാണ് നോ കാപ്, ഇറ്റ്സ് ടുമാറോ എന്ന പ്രമേഷയത്തില് ഗാല നടത്തുന്നത്. ആനുകാലിക സാഹചര്യങ്ങളില്‍ വിദ്യാര്‍ഥി സമൂഹത്തിന് നന്മയുടെ ദിശനിര്ണ്ണയിക്കാനും വിദ്യാഭ്യാസലോകത്തെ കരിയര്‍ സാധ്യതകള്‍ പരിചയപ്പെടുത്തി മികച്ച ലക്ഷ്യരൂപീകരണത്തിനും ഗാല അവസര മൊരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. രാവിലെ 10ന് സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി മുഹമ്മദ് മുസ്ലിയാര് കൊമ്പം ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിമാരായ സാബിര്‍ സഖാഫി, വി.ജാബിര്‍ നെരോത്ത്, ട്രസ്റ്റ് ഗ്രൂപ്പ് ഓഫ് കംപനീ സ് മാനേജിങ് ഡയറക്ടര്‍ ഡോ.ഷാഹുല്‍ ഹമീദ്, എഡെക്സ് ലൈഫ് സ്കൂള്‍ സ്ഥാപക നും ബിസിനസ് മെന്ററുമായ കെ.ടി മുഹമ്മദ് അംബ്രാസ് എന്നിവര്‍ വിവിധസെ ഷനുകളില്‍ സംസാരിക്കും. കരിയര്‍ ചര്‍ച്ചകള്‍, പാനല്‍ ഡിസ്കഷന്, ഇന്റര്‍ സ്കൂള്‍ മത്സരങ്ങള്‍, ആസ്വാദനം എന്നീ സെഷനുകള്‍ ഗാലയുടെ ഭാഗമായി നടക്കും. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്. ഘടകങ്ങളുടെ ജില്ലാ നേതൃത്വം പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് യാസീന്‍ ജിഫ്രി അഹ്സനി, ഹംസ കാവുണ്ട, മുഹമ്മദ് റാഫി പൈലിപുറം, റാഫി സഖാഫി കാവുണ്ട എന്നിവര്‍ പങ്കെടുത്തു.
