മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ, മലമ്പുഴ അണക്കെട്ടുകളിലെ ചെളിയും മണ്ണും നീക്കം ചെ യ്യുന്നതിനുള്ള പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങാന്‍ ജലസേചന വകുപ്പ് ഒരുങ്ങുന്നു. പ്രവൃ ത്തികള്‍ക്കായി ആവശ്യപ്പെട്ട മുഴുവന്‍ തുകയും സര്‍ക്കാര്‍ അനുവദിച്ചതോടെയാണ് അധികൃതര്‍ നടപടികളിലേക്ക് കടക്കുന്നത്.
അണക്കെട്ടുകളില്‍ പഠനംനടത്താന്‍ ചീഫ് എഞ്ചിനീയര്‍ 2.15 കോടി രൂപയുടെ എസ്റ്റിമേ റ്റ് സമര്‍പ്പിച്ചതില്‍ 1.63 കോടി രൂപയാണ് ആദ്യം അനുവദിച്ചത്.എന്നാല്‍ പ്രവൃത്തികള്‍ തുടങ്ങാന്‍ ഈതുക അപര്യാപ്തമായിരുന്നു.ചെറുകിട ജലസേചന പ്രവൃത്തികള്‍, ജല സംഭരണ നിര്‍മിതികളുടെ പര്യവേക്ഷണം എന്നിവയ്ക്കെല്ലാം തുക വിനിയോഗിക്കേ ണ്ടി വരുമെന്നതിനാല്‍ അത്യാവശ്യമുള്ള പലപ്രവൃത്തികളും നടപ്പാക്കാന്‍ കഴിയില്ലെ ന്ന് ചീഫ് എഞ്ചിനീയര്‍ നല്കിയ കത്തില്‍ അറിയിച്ചിരുന്നു.ഇക്കാര്യം സര്‍ക്കാര്‍ വിശദ മായി പരിശോധിച്ചശേഷമാണ് 50ലക്ഷം രൂപ അധികം അനുവദിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞമാസം പുറപ്പെടുവിച്ചിരുന്നു. ഫണ്ട് ലഭ്യമായതോടെ പ്രവൃത്തികള്‍ തുടങ്ങുന്നതിനുള്ള നടപടികളിലാണ് അധികൃതര്‍.
നാലരപ്പതിറ്റാണ്ടുമുന്‍പ് കാഞ്ഞിരപ്പുഴ അണക്കെട്ട് ഭാഗികമായി കമ്മീഷന് ചെയ്തതിന് ശേഷം ചെളിയും മണ്ണും നീക്കം ചെയ്തിട്ടില്ല.97.5 മീറ്ററാണ് പരമാവധി സംഭരണശേഷി. എന്നാല്‍ മണ്ണും ചെളിയും അടിഞ്ഞുകിടക്കുന്നത് സംഭരണശേഷിയെ ബാധിച്ചിട്ടുണ്ട്. കാലവര്‍ഷക്കാലത്ത് പലപ്പോഴും ജില്ലയില്‍ ആദ്യം തുറക്കുന്ന അണക്കെട്ടുകൂടിയാണ് കാഞ്ഞിരപ്പുഴയിലേത്. വൃഷ്ടിപ്രദേശങ്ങളില്‍ ഏറെ ഭാഗവും വനമേഖലയാണ്. ഇരുമ്പ കച്ചോല, പാലക്കയം മേഖലയില്‍ ചെറുതും വലുതുമായ ഒന്നിലേറെ ഉരുള്‍പൊട്ടലു കളുണ്ടായിട്ടുണ്ട്. ഇതിലൂടെ ഒഴുകിയെത്തിയ ചെളിയും മണ്ണും അണക്കെട്ടില്‍ അടി ഞ്ഞുകൂടിയിട്ടുണ്ട്. ഇതുകാരണമാണ് മഴക്കാലം ആരംഭിച്ച് ആഴ്ചകള്‍ കഴിയുമ്പോഴേ ക്കും അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ട അവസ്ഥയുണ്ടാകുന്നതും. അണക്കെട്ടി ന്റെ സംഭരണശേഷി ഉയര്‍ത്താന്‍ മണ്ണും ചെളിയും നീക്കം ചെയ്യേണ്ടത് അത്യാവശ്യ മാണ്.
കാലങ്ങളായി കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം കൂടിയാണിത്. വിഷയത്തില്‍ കെ. ശാന്തകുമാരി എം.എല്‍.എ. നിരന്തരം ഇടപെട്ടിരുന്നു. നിയമസഭയുടേയും ജലസേചന വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവ മായി പരിഗണിക്കുകയും ജലസേചനവകുപ്പ് മന്ത്രിയുടെ കൃത്യമായ ഇടപെടലുകളു ടേയും അടിസ്ഥാനത്തിലാണ് പഠനപ്രവൃത്തികള്ക്കാവശ്യമായ തുക അനുവദിച്ചത്. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലേയും പാലക്കാട് താലൂക്കിലെ ചില പഞ്ചായ ത്തുകളിലേയും കാര്‍ഷിക മേഖലയിലേക്കുള്ള പ്രധാന ജലസേചന പദ്ധതിയാണ് കാഞ്ഞിരപ്പുഴ.
